വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ജി​ദ്ദ​യി​ലെ ടി.​എ​സ്.​എ​സ്

ഭാ​ര​വാ​ഹി​ക​ൾ ശ​ശി ത​രൂ​രി​ന് നി​വേ​ദ​നം കൈ​മാ​റു​ന്നു

ഡോ. ശശി തരൂരിന് തിരുവനന്തപുരം സ്വദേശി സംഗമം നിവേദനം നൽകി

ജി​ദ്ദ: ഹ്ര​സ്വ​സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ജി​ദ്ദ​യി​ലെ​ത്തി​യ ഡോ. ​ശ​ശി ത​രൂ​ർ എം.​പി​ക്ക് തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി സം​ഗ​മം (ടി.​എ​സ്.​എ​സ്) പ്ര​സി​ഡ​ൻ​റ്​ ത​രു​ൺ ര​ത്‌​നാ​ക​ര​െൻറ നേ​തൃ​ത്വ​ത്തി​ൽ നി​വേ​ദ​നം സ​മ​ർ​പ്പി​ച്ചു. ജി​ദ്ദ​യി​ൽ​നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള വി​മാ​ന​യാ​ത്ര​ പ്രശ്നത്തിന് പ​രി​ഹ​ര​മാ​യി നേ​രി​ട്ട് വി​മാ​ന സ​ർ​വി​സ് ആ​രം​ഭി​ക്കു​ക, നീ​റ്റ്, സി.​എ.​ടി പോ​ലു​ള്ള പ്ര​ഫ​ഷ​ന​ൽ കോ​ഴ്‌​സു​ക​ളു​ടെ പ്ര​വേ​ശ​ന​പ​രീ​ക്ഷാ കേ​ന്ദ്രം സൗ​ദി​യി​ൽ അ​നു​വ​ദി​ക്കു​ക, സൗ​ദി​യു​ടെ പു​തി​യ വി​സ ച​ട്ട​ങ്ങ​ൾ പ്ര​കാ​ര​മു​ള്ള ബ​യോ​മെ​ട്രി​ക് ര​ജി​സ്‌​ട്രേ​ഷ​ൻ തി​രു​വ​ന​ന്ത​പു​രം വി.​എ​ഫ്.​എ​സ് കേ​ന്ദ്ര​ത്തി​ൽ ആ​രം​ഭി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് നി​വേ​ദ​നം സ​മ​ർ​പ്പി​ച്ച​ത്.

ശ​ശി ​ത​രൂ​ർ എം.​പി​യെ മൗ​ഷ്മി ശ​രീ​ഫ് ബൊ​ക്കെ ന​ൽ​കി സ്വീ​ക​രി​ച്ചു. ടി.​എ​സ്.​എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജാ​ഫ​ർ ശ​രീ​ഫ് ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു. ട്ര​ഷ​റ​ർ ഷാ​ഹി​ൻ ഷാ​ജ​ഹാ​ൻ, എ​ക്‌​സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ങ്ങ​ളാ​യ ഷ​ജീ​ർ ക​ണി​യാ​പു​രം, ഷം​നാ​ദ് ക​ണി​യാ​പു​രം, അ​ജി ഡി. ​പി​ള്ള, മു​ഹ​മ്മ​ദ് ബി​ജു, കൃ​ഷ്ണ മൂ​ർ​ത്തി, മൗ​ശ്മി ഷ​രീ​ഫ്, ഫി​ർ​ദൗ​സ് ഷെ​യ്ഖ് എ​ന്നി​വ​ർ സം​ഘ​ത്തോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.

News Summary - Dr. Shashi Tharoor A native of Thiruvananthapuram Sangam submitted a petition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.