ഡോ. മുബാറക് പാഷ

ഡോ. മുബാറക് പാഷയെ ഫോസ ജിദ്ദ ഘടകം അനുമോദിച്ചു

ജിദ്ദ: ഫാറൂഖ് കോളജ് മുൻ പ്രിൻസിപ്പൽ ഡോ. മുബാറക് പാഷയെ ശ്രീനാരായണ ഗുരു ഓപൺ സർവകലാശാലയുടെ പ്രഥമ വൈസ് ചാൻസലർ ആയി നിയമിക്കുമെന്ന സർക്കാർ തീരുമാനത്തെ കോളജ് അലുംനി ഗ്രൂപ്പായ ഫോസ ജിദ്ദ ഘടകം അനുമോദിച്ചു. നിലവിൽ ഒമാനിലെ നാഷനൽ യൂനിവേഴ്​സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ ഹെഡ് ഓഫ് ഗവർണൻസ് ആൻഡ് സ്ട്രാറ്റജിക് പ്ലാനിങ്​ ഓഫീസർ ആയി സേവനം അനുഷ്​ഠിക്കുകയാണ് ഡോ. പാഷ.

ഉന്നതവിദ്യാഭ്യാസ മേഖലയിലുള്ള വൈവിധ്യമാർന്ന അദ്ദേഹത്തി​െൻറ പ്രവർത്തന പരിചയം, മികവ് എന്നിവ പരിഗണിച്ചാണ് സർക്കാരി​െൻറ പുതിയ നിയമനം. പ്രശസ്​ത ചരിത്രപണ്ഡിതനായ ഡോ. എം.ജി.എസ്. നാരായണ​െൻറ മേൽനോട്ടത്തിൽ ഡോക്​ടറേറ്റ് കരസ്ഥമാക്കിയ ഡോ. പാഷ നിരവധി അക്കാദമിക് പ്രബന്ധങ്ങളുടെ രചയിതാവാണ്. ഫാറൂഖ് കോളജിലെ നിയമ വിഭാഗം അധ്യാപിക ജാസ്​മിൻ ഭാര്യയാണ്. മക്കൾ: മുഹമ്മദ് ഖൈസ് ജാസിർ, മുഹമ്മദ് സമീൽ ജിബ്രാൻ.

ഓൺലൈനായി നടന്ന അനുമോദന യോഗത്തിൽ ഫോസ ജിദ്ദ ചാപ്റ്റർ പ്രസിഡൻറ്​ അഷ്‌റഫ് മേലേവീട്ടിൽ അധ്യക്ഷത വഹിച്ചു. ബഷീർ അംബലവന്‍, സി.എച്ച്. ബഷീർ, അഷ്‌റഫ് കോമു, സി.കെ. ഇഖ്ബാല്‍ പള്ളിക്കല്‍, കെ.എം. മുഹമ്മദ് ഹനീഫ, ലിയാഖത്ത് കോട്ട എന്നിവർ സംബന്ധിച്ചു. സാഹിദ് കൊയപ്പത്തൊടി സ്വാഗതവും നാസര്‍ ഫറോക്ക് നന്ദിയും പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.