മക്ക: ഹറം സുരക്ഷ സേന മേധാവിയായി നിയോഗിച്ച ജനറൽ യഹ്യാ അൽ ഉഖൈയ്ൽ ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസുമായി കൂടിക്കാഴ്ച നടത്തി. ഉത്തരവാദിത്തം ഭംഗിയായി നിർവഹിക്കാൻ കഴിയെട്ടയെന്ന് ഇരുഹറം കാര്യാലയ മേധാവി ആശംസിച്ചു. ഇരുഹറം കാര്യാലയത്തിനും ഹറം സുരക്ഷ സേനക്കുമിടയിൽ സഹകരണം ശക്തിപ്പെടുത്തി തീർഥാടകർക്ക് നൽകുന്ന സേവനങ്ങൾ മികച്ചതാക്കുന്ന കാര്യങ്ങൾ ഇരുവരും ചർച്ച ചെയ്തു. ഹറം സുരക്ഷ സേന ഉപമേധാവി കേണൽ മുശബിബ് ആലു റുമാനും സന്നിഹിതനായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.