ഗാർഹിക തൊഴിലാളികളുടെ ഇഖാമ ഇനി മൂന്ന് മാസം കൂടുമ്പോഴും പുതുക്കാം; സൗദി മന്ത്രിസഭയുടെ അംഗീകാരം

ജിദ്ദ: ഗാർഹിക തൊഴിലാളികളുടെയും സമാന വിഭാഗങ്ങളിൽപ്പെട്ടവരുടെയും റെസിഡൻറ്​ പെർമിറ്റുകൾ (ഇഖാമ) ത്രൈമാസ അടിസ്ഥാനത്തിൽ നൽകുന്നതിനും പുതുക്കുന്നതിനും സൗദി മന്ത്രിസഭ അംഗീകാരം നൽകി. ജിദ്ദയിൽ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാ​െൻറ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഈ നിർണായക തീരുമാനം.

ഇതോടൊപ്പം കള്ളപ്പണം വെളുപ്പിക്കൽ, അനുബന്ധ കുറ്റകൃത്യങ്ങൾ, തീവ്രവാദ ധനസഹായം എന്നിവയിലൂടെ പിടിച്ചെടുക്കുന്ന ഫണ്ടുകൾ കൈകാര്യം ചെയ്യുന്നതിനുള്ള പുതിയ സംവിധാനത്തിനും യോഗം അംഗീകാരം നൽകി. തീവ്രവാദ ധനസഹായ വിരുദ്ധ നിയമത്തിലും അതി​െൻറ നടപ്പാക്കൽ ചട്ടങ്ങളിലും വരുത്തിയ ഭേദഗതികൾക്കും, വിനോദ മേഖലയെയും അനുബന്ധ പ്രവർത്തനങ്ങളെയും പിന്തുണയ്ക്കുന്നതിനുള്ള സംവിധാനങ്ങൾക്കും കൗൺസിൽ അനുമതി നൽകിയിട്ടുണ്ട്.

യു.എസ് - ഇറാൻ കരാറിന് സ്വാഗതം

സൈനിക പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നതിനും സ്ഥിരമായൊരു സമാധാന കരാറിലെത്തുന്നതിനുമായി അമേരിക്കയും ഇറാനും തമ്മിൽ രൂപവത്​കരിച്ച പുതിയ കരാറിനെ മന്ത്രിസഭ സ്വാഗതം ചെയ്തു. ഈ വിഷയത്തിൽ പാകിസ്​താനും ഖത്തറും നടത്തിയ മധ്യസ്ഥ ശ്രമങ്ങളെ യോഗം പ്രത്യേകം അഭിനന്ദിച്ചു. ഹുർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗത സ്വാതന്ത്ര്യം യുദ്ധത്തിന് മുമ്പുള്ള അവസ്ഥയിലേക്ക് പുനഃസ്ഥാപിക്കേണ്ടതി​െൻറ പ്രാധാന്യം മന്ത്രിസഭ വീണ്ടും ഊന്നിപ്പറഞ്ഞു. മേഖലയിലെ രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളെ ബഹുമാനിച്ചും സുരക്ഷാ താൽപ്പര്യങ്ങൾ കണക്കിലെടുത്തും ലോകസമാധാനം നിലനിർത്താനാണ് സൗദി അറേബ്യ ആഗ്രഹിക്കുന്നതെന്ന് മന്ത്രിസഭ വ്യക്തമാക്കി.

ജിദ്ദയിൽ കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാ​െൻറ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗം

 

17 ലക്ഷത്തിലധികം തീർഥാടകർക്ക് പൂർണമായും എളുപ്പത്തിലും ശാന്തതയിലും കർമങ്ങൾ നിർവഹിക്കാൻ അവസരമൊരുക്കിയ ഹജ്ജ് സീസണി​െൻറ വൻ വിജയത്തിന് മന്ത്രിസഭ നന്ദി രേഖപ്പെടുത്തി. തീർത്ഥാടകരുടെ വരവ് മുതൽ മടക്കം വരെ മികച്ച ഏകോപനത്തോടെ പ്രവർത്തിച്ച സുപ്രീം ഹജ്ജ് കമ്മിറ്റിയെയും മറ്റ് അനുബന്ധ സ്ഥാപനങ്ങളെയും യോഗം അഭിനന്ദിച്ചു.

ഐക്യരാഷ്​ട്രസഭയുടെ പരിശീലന-ഗവേഷണ സ്ഥാപനത്തി​െൻറ (യൂണിറ്റാർ) സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട ആദ്യ അന്താരാഷ്​ട്ര ഓഫീസി​െൻറ ആസ്ഥാനമായി റിയാദിനെ തിരഞ്ഞെടുത്ത കാര്യം മന്ത്രിസഭ എടുത്തുപറഞ്ഞു. ഒപ്പം, സൗദി സമ്പദ്‌വ്യവസ്ഥയുടെ കരുത്തിനെ പ്രകീർത്തിച്ച് അന്താരാഷ്​ട്ര നാണയ നിധി പുറപ്പെടുവിച്ച പ്രസ്താവനയെ മന്ത്രിസഭ സ്വാഗതം ചെയ്യുകയും, 2025-ൽ മികച്ച നേട്ടങ്ങൾ കൈവരിച്ച ദേശീയ പരിവർത്തന പരിപാടിയെ പ്രശംസിക്കുകയും ചെയ്തു.

Tags:    
News Summary - Domestic workers' residency permits (Iqama) can now be renewed every three months; Saudi Cabinet grants approval

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.