Posted On
date_range Updated On
date_range വീട്ടുജോലിക്കാരുടെ സ്പോൺസർഷിപ്പ് മാറാൻ ഇ-സംവിധാനം: ഈ കാര്യങ്ങൾ ശ്രദ്ധിക്കണം
ജിദ്ദ: സൗദിയിൽ ഹൗസ് ഡ്രൈവർമാരുൾപ്പെടെ വീട്ടുജോലിക്കാരുടെ സ്പോൺസർഷിപ്പ് ഇനി ഓൺലൈനായി കൈമാറ്റം ചെയ്യാം. ഇങ്ങനെ കൈമാറുമ്പോൾ പാലിക്കേണ്ട വ്യവസ്ഥകൾ പാസ്പോർട്ട് വകുപ്പ് പുറത്തുവിട്ടു.
'അബ്ഷിർ' പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്ത പൗരന്മാർക്കാണ് തങ്ങളുടെ ഗാർഹിക ജോലിക്കാരുടെ സേവനം കൈമാറാൻ കഴിയുക. ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് നിശ്ചയിച്ച വ്യവസ്ഥകൾ പാലിച്ചാൽ 'അബ്ഷിർ' പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്തവർക്ക് തങ്ങളുടെ കീഴിലെ ഗാർഹിക ജോലിക്കാരുടെ സേവനം ഓൺലൈനായി കൈമാറാം.
ഗാർഹിക ജോലിക്കാരുടെ സേവന കൈമാറ്റത്തിന് വ്യവസ്ഥയായി പാസ്പോർട്ട് ഡയറക്ടറേറ്റ് നിശ്ചയിച്ച വ്യവസ്ഥകൾ:
- നിലവിലെ തൊഴിലുടമ 'അബ്ഷിർ' പ്ലാറ്റ്‌ഫോം വഴി തങ്ങളുടെ കീഴിലുള്ള ഗാർഹിക ജോലിക്കാരന്റെ സേവനങ്ങൾ കൈമാറണം.
- ഏഴ് ദിവസത്തിനുള്ളിൽ സേവനങ്ങൾ കൈമാറുന്നതിനുള്ള അഭ്യർത്ഥന ജോലിക്കാരനും പുതിയ തൊഴിലുടമയും അംഗീകരിക്കണം.
- പുതിയ തൊഴിലുടമയുടെയും ഗാർഹിക ജോലിക്കാരന്റെയും രേഖ ട്രാഫിക് നിയമലംഘനങ്ങളിൽ നിന്ന് മുക്തമായിരിക്കണം.
- ഗാർഹിക തൊഴിലാളി സിസ്റ്റത്തിൽ 'ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്നു' (ഹൂറുബ്) എന്ന് രജിസ്റ്റർ ചെയ്തവർക്ക് ഇത് പ്രയോജനപ്പെടുത്താൻ കഴിയില്ല.
- ഗാർഹിക ജോലിക്കാരുടെ പരമാവധി സേവന കൈമാറ്റം നാല് തവണ മാത്രമായിരിക്കും.
- സേവനങ്ങൾ കൈമാറുന്ന സമയത്ത് ഗാർഹിക ജോലിക്കാരന്റെ താമസരേഖക്ക് (ഇഖാമ) 15 ദിവസമോ അതിൽ കൂടുതലോ കാലാവധിയുണ്ടായിരിക്കണം.
- സേവന ഫീസുകൾ മുഴുവൻ അടച്ചിരിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.