സൗ​ദി ഫാ​ൽ​ക്ക​ൺ​സ് ക്ല​ബ്ബ് പു​റ​ത്തി​റ​ക്കി​യ പ്ര​കൃ​തി​യു ടെ ​മി​ത്ര​ങ്ങ​ൾ എ​ന്ന ഡോ​ക്യു​മെ​ന്റ​റി ഫി​ലിം ദൃ​ശ്യ​ങ്ങ​ളി​ൽ നി​ന്ന് 

ശ്രദ്ധേയമായി 'പ്രകൃതിയുടെ മിത്രങ്ങൾ' ഡോക്യുമെന്ററി

യാംബു: അറബ് പൗരന്മാരുടെ ജീവിതത്തിൽ പരമ്പരാഗതമായി ചേർന്നുനിൽക്കുന്ന ഫാൽക്കൺ പക്ഷികളെക്കുറിച്ച് സൗദി ഫാൽക്കൺസ് ക്ലബ് പുറത്തിറക്കിയ ഡോക്യുമെന്ററി ഫിലിം ശ്രദ്ധേയമാകുന്നു.

പ്രകൃതിയുടെ മിത്രങ്ങൾ എന്ന അർഥമുള്ള 'ഹുലഫാഉ ത്വബഹീയത്തി' എന്ന പേരിലാണ് ഫാൽക്കൺ പക്ഷികളെക്കുറിച്ചുള്ള ജനപ്രിയ ഡോക്യുമെന്ററി പുറത്തിറങ്ങിയിരിക്കുന്നത്. നാഷനൽ ജ്യോഗ്രഫിക് ഏഷ്യ, 'അലൈസ് ഓഫ് നേച്ചർ' എന്ന പേരിൽ ഈയിടെ പ്രദർശിപ്പിച്ചതോടെയാണ് ഫിലിം ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ടത്.

കിങ് അബ്ദുൽ അസീസ് ഫാൽക്കൺ ഫെസ്റ്റിവലിൽ മത്സരിക്കാറുള്ള ഫാൽക്കൺ പക്ഷികളുടെ പരിശീലകരുടെയും സമർപ്പണവും പ്രകടനവും പക്ഷികൾക്ക് അറബ് സമൂഹം നൽകിവന്ന പരിഗണനയും ചിത്രീകരിക്കുന്നതാണ് ഡോക്യുമെന്ററി. ഏറ്റവും പ്രായംകുറഞ്ഞ സൗദി ബാലിക ഷെഹന ദൈഫുല്ലാഹ് അൽ അൻസിയുടെ പ്രകടനവും ഏറെ വിസ്മയക്കാഴ്ച ഒരുക്കുന്നതാണ്.

ഫാൽക്കൺ പക്ഷികളെ വേട്ടക്കും മറ്റുമായി പരിശീലിപ്പിക്കുന്ന രീതിയും വൈവിധ്യമാർന്ന ഫാൽക്കണുകൾ മനുഷ്യരുമായി ഇണങ്ങിക്കഴിയുന്നതും പകർത്തിയുള്ള ഡോക്യുമെന്ററി ദൃശ്യങ്ങൾ പ്രേക്ഷകരെ ഹഠാദാകർഷിക്കുന്നു.

വൈൽഡ് ലൈഫ് ഫിലിം മേക്കർ റോബർട്ട് വേഡർ ബേൺ സംവിധാനം ചെയ്ത ഫിലിം കഴിഞ്ഞ വർഷത്തെ കിങ് അബ്ദുൽ അസീസ് ഫാൽക്കൺ ഫെസ്റ്റിലാണ് ആദ്യമായി പ്രദർശിപ്പിച്ചത്. പിന്നീട് പരിഷ്കരിച്ച പതിപ്പാണ് ഏഷ്യയിലെ നാഷനൽ ജ്യോഗ്രഫിക് ചാനലിലൂടെ വെളിച്ചംകണ്ടത്.

ഡോക്യുമെന്ററിയിൽ ഇംഗ്ലീഷിൽ നൽകിയ ഫാൽക്കൺ പക്ഷികളെക്കുറിച്ചുള്ള വിവരങ്ങളും അപൂർവ ദൃശ്യങ്ങളും സംഗീതവുമെല്ലാം പുതുതലമുറയെ ഏറെ ആകർഷിക്കുന്നതാണ്.

ഫാൽക്കൺ പക്ഷികളെക്കുറിച്ചുള്ള ഡോക്യുമെന്ററിക്ക് കൂടുതൽ പ്രചാരണം നൽകാൻ സൗദി ഫാൽക്കൺസ് ക്ലബ് വിവിധ പദ്ധതികൾ ആവിഷ്‌കരിക്കുക യാണിപ്പോൾ. പുതുതലമുറക്ക് സൗദി പാരമ്പര്യത്തെക്കുറിച്ചും പൈതൃകശേഷിപ്പുകളെക്കുറിച്ചുമുള്ള അറിവുകൾ പകുത്തു നൽകാൻ ബന്ധപ്പെട്ടവർ നടത്തുന്ന ആസൂത്രണപദ്ധതികളുടെ ഭാഗംകൂടിയാണ് ഇത്തരം ഡോക്യുമെന്ററികളുടെ നിർമാണം. 'ഹുലഫാഉ ത്വബഹീയത്തി' എന്ന ഡോക്യുമെന്ററി https://www.youtube.com/watch?v=57IR5JgEIxs എന്ന യൂട്യൂബ് ലിങ്കിലും https://twitter.com/SaudiFalconClub/status/1504479900484349966 എന്ന ലിങ്കിൽ ട്വിറ്ററിലും കാണാം..

Tags:    
News Summary - documentary film released by the Saudi Falcons Club

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.