ദമ്മാം: മലയാളി ഡോക്ടേഴ്സ് അസോസിയേഷൻ, ഐ.എം.എ, വിമ എന്നീ സംഘടനകൾ സംയുക്തമായി ഡോക്ടേഴ്സ് ദിനം ആഘോഷിച്ചു.
സീനിയർ എക്സിക്യൂട്ടിവ് അംഗം ഡോ. അബ്ദുൽ സലാം കേക്ക് മുറിച്ചു ആഘോഷങ്ങൾക്ക് തുടക്കമിട്ടു. മുതിർന്ന ഡോക്ടർമാരായ ഡോ. രജനി പ്രദീപ്, ഡോ. ശ്രീകുമാർ മേനോൻ, ഡോ. വൃന്ദ അനിത്, ഡോ. മുഹമ്മദ് മൂത്തേടത്ത് എന്നിവരെ ഡോ. ഉസ്മാൻ മലയിൽ, ഡോ. അബ്ദുൽ സലാം, ഡോ. ബിജു വർഗീസ്, ഡോ. ആഷിഖ് കളത്തിൽ, ഡോ. യാസ്മിൻ, ഡോ പ്രീതി, ഡോ. ലീന ജോളി, നീന എന്നിവർ ചേർന്ന് പൊന്നാട അണിയിച്ചും ഫലകങ്ങൾ നൽകിയും ആദരിച്ചു.
ആദരിക്കപ്പെട്ട ഡോക്ടർമാർക്ക് ഡോ. നിഷ സുനിൽ ആശംസകൾ അർപ്പിച്ചു. ജോളി ലോനപ്പൻ ഡോക്ടേഴ്സ് ദിനാശംസകൾ നേർന്നു. മലയാളി ഡോക്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ഡോ. ഉസ്മാൻ മലയിൽ അധ്യക്ഷതവഹിച്ചു. ഐ.എം.എ ട്രഷറർ ഡോ. ഹാഷിഖ് കളത്തിൽ സ്വാഗതവും എം.ഡി.എ ട്രഷറർ റാമിയ രാജേന്ദ്രൻ നന്ദിയും പറഞ്ഞു. പരിപാടിയോടനുബന്ധിച്ച് ശ്രീനന്ദനം സ്കൂൾ ഓഫ് മ്യൂസിക് അവതരിപ്പിച്ച സംഗീതസന്ധ്യ അരങ്ങേറി. സൗഗന്ദ് വയലിനിൽ വിസ്മയം കാഴ്ചവെച്ചു. ഡോ. റാമിയ, ഡോ. അജി വർഗീസ് എന്നിവർ അവതാരകരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.