????????? ?????

ഡോക്​ടറെ കാണാൻ കാത്തുന്നിന്ന മലപ്പുറം  സ്വദേശി ജിദ്ദയിൽ കുഴഞ്ഞു വീണു മരിച്ചു

ജിദ്ദ: മലപ്പുറം ചേറൂര്‍ മുതുവില്‍കുണ്ട് ചോലക്കത്തൊടി ഹുസൈന്‍ മാസ്​റ്ററുടെ മകന്‍ അബ്​ദുല്‍ റഷീദ് (40) ഹൃദായാഘാതം മൂലം ജിദ്ദയില്‍ നിര്യാതനായി. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ശറഫിയയിലെ പോളിക്ലിനിക്കില്‍ ഡോക്ടറെ കാണാന്‍ കാത്തിരിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. 20 വര്‍ഷമായി അല്‍ റവാബിയില്‍ മിനിമാര്‍ക്കറ്റ് നടത്തിവരികയായിരുന്ന റഷീദ് അടുത്ത മാസം നാട്ടിലേക്ക് പോകാനൊരുങ്ങിയതാണ്​. ജിദ്ദ മുതുവില്‍കുണ്ട് മഹല്ല് കമ്മിറ്റി ട്രഷറര്‍ ആണ്​. മയ്യിത്ത് റുവൈസ് ഖബറിസ്ഥാനില്‍ മറവ്​ ചെയ്​തു.മാതാവ്: മറിയുമ്മ. ഭാര്യ: ഉമ്മു ഹബീബ. ഫാത്തിമ സിന്‍ഹ, ഫിനാദ് ഫെമി എന്നിവര്‍ മക്കളാണ്. സഹോദരങ്ങള്‍: അബ്​ദുല്‍ ജലീല്‍ (ജിദ്ദ), അബ്​ദുല്‍ ഹഖ്, സൈഫുന്നിസ, മുത്തുമുനീറ.
Tags:    
News Summary - doctor-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.