ഡോ. അരുൺ കുമാർ, സ്പെഷലിസ്റ്റ് സൈക്യാസ്ട്രിസ്റ്റ്, ആസ്റ്റർ ഹോസ്പിറ്റൽ, അൽ ഖിസൈസ്
ശരീരത്തെ മാത്രമല്ല, മനസ്സിനെയും ഉഴുതുമറിച്ചാണ് വൈറസ് നമ്മുടെ ശരീരത്തിലൂടെ കയറിയിറങ്ങിപ്പോയത്. കോവിഡ് മുക്തനായി മാസങ്ങൾ കഴിഞ്ഞിട്ടും പഴയ മാനസികാവസ്ഥയിലേക്ക് തിരികെയെത്താൻ കഴിയാത്തവർ നിരവധിയുണ്ട്. അജ്ഞത മൂലമുള്ള പ്രാരംഭ പ്രശ്നങ്ങൾ, അസുഖം, അതിെൻറ തീവ്രത, ലോക്ഡൗൺ, ഒറ്റപ്പെടൽ എന്നിവയെല്ലാം കഴിഞ്ഞ് ഇപ്പോഴത് പോസ്റ്റ് കോവിഡ് പ്രശ്നങ്ങളിൽ എത്തിനിൽക്കുന്നു. രോഗത്തെക്കുറിച്ചുള്ള ഭയവും അതിെൻറ സങ്കീർണതകളുമാണ് പ്രധാന മാനസിക സമ്മർദം. വീടിനകത്ത് കൂടുതൽ മണിക്കൂറുകൾ ചെലവിടുന്നതും സാമൂഹിക സമ്പർക്കങ്ങളുടെ അഭാവവും പുറത്തുള്ള കളികൾ ഒഴിവായതും കുട്ടികളെ സമ്മർദത്തിലാക്കി.
വീട്ടിലെ ജോലി, പങ്കാളികളുമായുള്ള കുടുംബ പ്രശ്നങ്ങൾ, ജോലി നഷ്ടപ്പെടുമോ എന്ന ഭയം, സാമ്പത്തിക അരക്ഷിതാവസ്ഥ, സ്ഥലംമാറ്റം തുടങ്ങിയവ കാരണം മുതിർന്നവർക്ക് പ്രശ്നമുണ്ടാകുന്നു. പ്രായമായവർക്ക് ഒറ്റപ്പെട്ടതായും മറ്റുള്ളവരെ ആശ്രയിക്കുന്നതായും അനുഭവപ്പെടുന്നു. പലരും ഇത്തരം സമ്മർദങ്ങളോട് പൊരുതി വിജയിച്ചു. പക്ഷേ, മറ്റു പലരെയും അതു വല്ലാതെ ബാധിച്ചു.
ടെൻഷൻ കൂടിയാൽ പ്രതിരോധശേഷി കുറയും:
കോവിഡും മനസ്സും തമ്മിൽ ദ്വിദിശ ബന്ധമാണുള്ളത്. സ്ട്രെസ് ഹോർമോണുകളുടെ വർധന കാരണം ഉത്കണ്ഠയും സമ്മർദവും അനുഭവിക്കുന്ന ആളുകൾക്ക് പ്രതിരോധശേഷി കുറഞ്ഞതായി കണ്ടെത്തി. രോഗപ്രതിരോധശേഷി കുറയുന്നത് അണുബാധക്കും സങ്കീർണതകൾക്കും കാരണമാകുന്നു. പൂർണമായും സുഖംപ്രാപിച്ചശേഷവും അണുബാധയുള്ളവർക്ക് മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് കണ്ടെത്തി. കോവിഡ് മുക്തരായ അഞ്ചു രോഗികളിൽ ഒരാൾക്കുവീതം മാനസിക പ്രശ്നമുണ്ടെന്ന് ഒരു പഠനം കണ്ടെത്തി. ഇത് സമ്മർദംമൂലമോ തലച്ചോറിലെ മാറ്റങ്ങൾ മൂലമോ ആകാം. ഉറക്കമില്ലായ്മ, ശ്രദ്ധക്കുറവ്, ഓർമക്കുറവ്, ഉത്കണ്ഠ, വിഷാദം എന്നിവയാണ് സാധാരണയായി കാണുന്ന പ്രശ്നങ്ങൾ.
ലക്ഷണങ്ങൾ:
മാനസികാവസ്ഥയിലെ മാറ്റങ്ങൾ- വിഷാദം, നിരന്തരം സങ്കടകരമായ മാനസികാവസ്ഥ, ആനന്ദകരമായ പ്രവർത്തനങ്ങൾ ആസ്വദിക്കാൻ കഴിയാതെ വരുന്നത്, പ്രചോദനം കുറയുന്നു, നെഗറ്റിവ് ചിന്തകൾ, നിരാശ, നിസ്സഹായത, ആത്മഹത്യപ്രേരണ.
നിസ്സാര കാരണങ്ങളാലും പലപ്പോഴും ദേഷ്യം വരുന്നു.
മിക്കപ്പോഴും ഉത്കണ്ഠയോ ഭയമോ തോന്നുന്നു. ഭാവിയെക്കുറിച്ച് നിരന്തരം ചിന്തിക്കുകയോ ഭൂതകാലത്തെക്കുറിച്ച് വേവലാതിപ്പെടുകയോ ചെയ്യുക. ദൈനംദിന പ്രവർത്തനങ്ങളെക്കുറിച്ച് ആകാംക്ഷ.
ശാരീരിക മാറ്റങ്ങൾ- ഹൃദയമിടിപ്പ് കൂടുക, നെഞ്ചിലെ അസ്വസ്ഥത, ശ്വസിക്കാൻ ബുദ്ധിമുട്ട്, തൊണ്ടയിലും വായിലും വരൾച്ച, ശരീര താപനിലയിലെ മാറ്റങ്ങൾ, അമിത വിയർപ്പ്.
ഉറക്കരീതിയിലെ മാറ്റം- രാത്രിയിൽ ഉറങ്ങാൻ കഴിയാതിരിക്കുക, അമിത ഉറക്കം, ക്ഷീണം.
വിശപ്പ് കുറയൽ, വിശപ്പ് വർധിക്കൽ, ഗ്യാസ്ട്രൈറ്റിസ്, ശരീരഭാരം കൂടുക, മലബന്ധം, വയറുവേദന.
വിസ്മൃതി, ജോലിസ്ഥലത്ത് തെറ്റുകൾ വരുത്തുക, പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതിരിക്കുക.
മൊബൈൽ, ലാപ്ടോപ്പുകളുടെ അമിത ഉപയോഗം.
അപകടസാധ്യത ആർക്കൊക്കെ?
◆മാനസികാരോഗ്യ പ്രശ്നങ്ങളും മറ്റു
ശാരീരിക രോഗങ്ങളും ഉള്ളവർ
◆ആശുപത്രിയിൽ വളരെക്കാലം ചെലവഴിച്ച
അല്ലെങ്കിൽ ഐ.സി.യുവിൽ ആയിരുന്ന രോഗികൾ
◆ഉത്കണ്ഠയുള്ള വ്യക്തിത്വമുള്ള ആളുകൾ
◆ജോലിസ്ഥലത്തോ കുടുംബത്തിലോ വലിയ സമ്മർദമുള്ളവർ
എന്താണ് പരിഹാരം?
1. നിങ്ങൾക്കോ നിങ്ങളുടെ കുടുംബാംഗങ്ങൾക്കോ പ്രശ്നങ്ങളുണ്ടോ എന്ന് തിരിച്ചറിയുക
2. ഇത് പരിഹരിക്കേണ്ടതുണ്ടെന്ന് അംഗീകരിക്കുക. പനിയുടെ കാരണം കണ്ടെത്തി ചികിത്സിക്കുന്നതുപോലെ,
മാനസികാരോഗ്യ പ്രശ്നവും പരിഹരിക്കപ്പെടേണ്ടതുണ്ട് (സ്വന്തമായി നടക്കുമെന്ന് ചിന്തിക്കരുത്)
3. സ്ട്രെസ്സുകളെ കണ്ടെത്തി നിയന്ത്രിക്കാൻ ശ്രമിക്കുക
4. ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുക- സമയബന്ധിതമായ ഭക്ഷണം, ഉറക്കം, പതിവ് വ്യായാമം എന്നിവ ശീലിക്കാം
5. മദ്യം, പുകവലി, അമിത ഭക്ഷണം തുടങ്ങിയവ ഒഴിവാക്കുക
6. മറ്റുള്ളവരുടെ പ്രശ്നം മനസ്സിലാക്കുക, ക്ഷമയോടെ ശ്രദ്ധിക്കുക. 'എല്ലാം മനസ്സിൽ'പറയുന്നതിനെക്കാൾ അവരെ
സഹായിക്കാൻ ശ്രമിക്കുക. അല്ലെങ്കിൽ ദുർബലമായ മനസ്സു കാരണം അവർ കഷ്ടപ്പെടേണ്ടിവരും
7. ഒരു വ്യക്തിക്ക് പ്രചോദനമാകുന്നത് മറ്റു വ്യക്തികളിലും സ്വാധീനമുണ്ടാക്കും എന്ന് ചിന്തിക്കരുത്- ഉദാഹരണം:
ധ്യാനം, പ്രചോദന സംഭാഷണങ്ങൾ, വിഡിയോകൾ. അതിനാൽ ദുരിതത്തിലായവരിലും നിസ്സഹായരാണെന്ന്
തോന്നുന്നവരിലും സ്വന്തം ആശയങ്ങൾ അടിച്ചേൽപിക്കരുത്.
8. ഈ പ്രശ്നങ്ങൾ സാമൂഹിക ജീവിതം, തൊഴിൽ / അക്കാദമിക് മേഖലകളെ ബാധിക്കുന്നുണ്ടെങ്കിൽ പ്രഫഷനൽ
സഹായം സ്വീകരിക്കാൻ മടിക്കരുത്.
സംശയങ്ങൾക്ക് മറുപടിയുമായി വെബിനാർ ഏഴിന്
ഇത്തരം ആശങ്കകളെല്ലാം പങ്കുവെക്കാനുള്ള അവസരം ഒരുക്കുകയാണ് ഗൾഫ് മാധ്യമവും ആസ്റ്ററും 'ന്യൂവേൾഡ് ന്യൂ ഹോപ്'കാമ്പയിനിലൂടെ. ഏപ്രിൽ ഏഴിന് ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന വെബിനാറിൽ കോവിഡ് മുക്തരായവരുടെ സംശയങ്ങൾക്കുള്ള മറുപടിയുണ്ടായിരിക്കും. രാത്രി ഏഴിന് നടക്കുന്ന പരിപാടിയിൽ ആസ്റ്ററിലെ വിദഗ്ധ ഡോക്ടറാണ് സംസാരിക്കുന്നത്.
ലോകത്തിെൻറ ഏത് ഭാഗത്തുള്ളവർക്കും പങ്കെടുക്കാം. ഇനിയും രജിസ്റ്റർ ചെയ്യാത്തവർ www.madhyamam.com/webinar എന്ന ലിങ്കിലൂടെ രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് +971 55 521 0987 എന്ന നമ്പറിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.