സൗദിയിൽ രണ്ടാം ബൂസ്റ്റർ ഡോസ് വാക്സിൻ വിതരണം ആരംഭിച്ചു

ജിദ്ദ: സൗദിയിൽ കോവിഡ് വാക്സിൻ നാലാം ഘട്ടത്തിന് തുടക്കമായി. രണ്ടാം ബൂസ്റ്റർ ഡോസ് വാക്സിൻ വിതരണം ആരംഭിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒന്നാം ബൂസ്റ്റർ ഡോസ് എടുത്ത് എട്ട് മാസം കഴിഞ്ഞ 50 വയസിന് മുകളിലുള്ളവർക്കാണ് ആദ്യ വിതരണം. സിഹതി ആപ് വഴി ബുക്ക് ചെയ്യുന്നവർക്കാണ് രണ്ടാം ബൂസ്റ്റർ ഡോസ് വാക്സിൻ ലഭിക്കുക.

കോവിഡ് പ്രതിരോധ രംഗത്ത് ഏറെ മുന്നിലുള്ള സൗദിയിൽ ഇതിനോടകം 6,41,76,983 ഡോസ് വാക്സിൻ വിതരണം പൂർത്തിയായിട്ടുണ്ട്. ഇതിൽ 2,64,19,627 ഒന്നാം ഡോസും 2,47,54,636 രണ്ടാം ഡോസുമാണ്. 1,30,02,720 ഒന്നാം ബൂസ്റ്റർ ഡോസ് വാക്സിനും വിതരണം ചെയ്തുകഴിഞ്ഞു.

മൊത്തം വാക്സിൻ വിതരണത്തിൽ 19,57,286 ഡോസുകൾ പ്രായമായവർക്കിടയിലാണ് വിതരണം നടന്നതെന്നും സൗദി ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകളിൽ രേഖപ്പെടുത്തുന്നു.

Tags:    
News Summary - Distribution of second booster dose vaccine in Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.