Posted On
date_range Updated On
date_range ‘ദിശ’ രക്തദാന ക്യാമ്പ് ഇന്നും നാളെയും
റിയാദ്: സൗദി സ്ഥാപകദിന ആഘോഷങ്ങളുടെ ഭാഗമായി ‘ദിശ’ യൂനിറ്റ് കൗൺസിലുകളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് ബുധൻ, വ്യാഴം ദിവസങ്ങളിൽ നടക്കും.
റിയാദ് റീജനൽ കമ്മിറ്റിയുടെ കീഴിലുള്ള അൽഖർജ് യൂനിറ്റ് കൗൺസിൽ കിങ് ഖാലിദ് ആശുപത്രിയും അമീർ സുൽത്താൻ സെൻറർ ഫോർ ഹെൽത്തുമായി സഹകരിച്ചാണ് ക്യാമ്പ് നടത്തുന്നത്.
ഷിഫ, ഇസ്കാൻ യൂനിറ്റ് കൗൺസിലുകൾ റിയാദിലെ കിങ് സഊദ് യൂനിവേഴ്സിറ്റി മെഡിക്കൽ സിറ്റിയുമായി സഹകരിച്ചാണ് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നത്. ക്യാമ്പുകളിൽ നൂറിലധികം പ്രവർത്തകർ പങ്കെടുക്കുമെന്നു സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.