സൗദിയിലെ ലുലു ഹൈപർമാർക്കറ്റുകളിൽ വിലക്കിഴിവ്​

റിയാദ്: സൗദി അറേബ്യയിലെ ലുലു ഹൈപർമാർക്കറ്റുകളിൽ സവിശേഷ വിലക്കിഴിവിന്‍റെ​ 10, 15, 20 റിയാൽ പ്രമോഷൻ മേളക്ക്​ തുടക്കം. രാജ്യത്ത്​ ഉടനീളമുള്ള ലുലു ഉപഭോക്താക്കൾക്ക്​ ഈ മേളയിൽ പങ്കാളിയായി ഇനി കീശ കാലിയാക്കാതെ തന്നെ ഷോപ്പിങ്​ നടത്താൻ കഴിയും.

ഒരു കുടുംബത്തിന് ദൈനംദിന ജീവിതത്തിന്​ ആവശ്യമായ വിവിധ പഴങ്ങളും പച്ചക്കറികളും പലവ്യജ്ഞനങ്ങളും മറ്റ്​ അവശ്യവസ്തുക്കളും ലുലുവിന്‍റെ സ്വന്തം ബ്രാൻഡിലുള്ള വിവിധതരം ഭക്ഷണ വസ്തുക്കളും ഈ ​പ്രമോഷനിലൂടെ തുശ്ചമായ വിലക്ക് വാങ്ങാനാവും.​

ഉപഭോക്താക്കളുടെ വീട്ടിലേക്കുള്ള അവശ്യവസ്തുക്കൾ, ആരോഗ്യ-സൗന്ദര്യവർദ്ധക വസ്തുക്കൾ, ഔട്ട്ഡോർ അവശ്യവസ്തുക്കൾ, ഗൃഹോപകരണങ്ങൾ, ഫർണീച്ചർ ഉൽപന്നങ്ങൾ, സ്​പോർട്​സ്​ വസ്ത്രങ്ങൾ, ലഗേജ്, പാദരക്ഷകൾ, കളിപ്പാട്ടങ്ങൾ, തുണിത്തരങ്ങൾ, കൂടാതെ ചില മികച്ച ബ്രാൻഡുകളിലെ സ്റ്റേഷനറികൾ ഇവ എല്ലാം വൻ വിലക്കിഴിവിൽ ലഭ്യമാണ്.

ഇത്തരത്തിൽ ഈ വർഷത്തെ അവസാനത്തെ പ്രമോഷൻ മേളയാണിത്​. എല്ലാ സൗദിയിലെ എല്ലാ ലുലു ഹൈപർമാർക്കറ്റുകളിലും ഞായറാഴ്​ച ആരംഭിച്ച മേള ഈ മാസം 21 വരെ നീളും. കൂടുതൽ വിവരങ്ങൾക്ക്​ https://www.luluhypermarket.com/en-sa/pages/instore-promotions

Tags:    
News Summary - Discounts at Lulu Hypermarkets in Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.