ഫാ​ബി​ൻ ഗ്രൂ​പ്​ ഓ​ഫ്​ ക​മ്പ​നി​യു​ടെ വാ​ർ​ത്ത​സ​മ്മേ​ള​നം

ദിലീപും സംഘവും ഫെബ്രുവരി മൂന്നിന് ദമ്മാമിൽ

ദമ്മാം: നടൻ ദിലീപ് സൗദിയിലെത്തുന്നു. ഫെബ്രുവരി മൂന്നിന് ഫാബിൻ ഗ്രൂപ് ഓഫ് കമ്പനീസ് അവതരിപ്പിക്കുന്ന ‘ഫാബിൻ അറേബ്യ മെഗാ ഇവൻറ് 23’ൽ പങ്കെടുക്കാനാണ് എത്തുന്നത്. വൈകീട്ട് അഞ്ചുമുതൽ ജുബൈൽ-ദമ്മാം ഹൈവേയിലെ സഫ്‌വയിലുള്ള അൽ ഹിനാബി സ്‌റ്റേഡിയത്തിലാണ് പരിപാടി അരങ്ങേറുന്നത്.

സംവിധായകനും നടനുമായ നാദിർഷയാണ് സംവിധായകൻ. നടൻ ദിലീപ്, എം.ജി. ശ്രീകുമാർ, കോട്ടയം നസീർ, അവതരാകൻ മിഥുൻ രമേശ്, ഗായിക അമൃത സുരേഷ്, രഞ്ജിനി ജോസ്, ഡയാന ഹമീദ്, സമദ്, വിഷ്ണുവർധൻ, അശ്വന്ത്, സമ്പത്ത് തുടങ്ങിയവർ അണിനിരക്കും. ദമ്മാം മീഡിയ ഫോറം ഓഫിസിൽ നടന്ന വാർത്തസമ്മേളനത്തിൽ ഫാരിസ് അബ്ദുൽ അലിം (ചെയർമാൻ, ഫാബിൻ ഗ്രൂപ് ഓഫ് കമ്പനീസ്), ബോംബെ നിസ്സാം (മാനേജിങ് ഡയറക്ടർ, റോയൽ മലബാർ ഗ്രൂപ്), ജോജു പൗലോസ് (ഡയറക്ടർ, അനുഗ്രഹ നൃത്തവിദ്യാലയ), അജ്മൽ അസീസ് (മാനേജിങ് ഡയറക്ടർ, ഫാബിൻ ഗ്രൂപ് ഓഫ് കമ്പനീസ്), ഷിഹാബ് കായംകുളം എന്നിവർ പങ്കെടുത്തു. ഫോൺ: 0590081973, 0547366860.

Tags:    
News Summary - Dileep and his team in Dammam on February 3

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.