ബാസിൽ ഷാജഹാൻ
Posted On
date_range Updated On
date_range എറണാകുളം സ്വദേശി റിയാദിൽ നിര്യാതനായി
റിയാദ്: ഹൃദയാഘാതം മൂലം എറണാകുളം സ്വദേശി റിയാദിലെ താമസസ്ഥലത്ത് മരിച്ചു. പെരുമ്പാവൂർ മുടിക്കൽ സ്വദേശി കുറുപ്പശ്ശേരി വീട്ടിൽ ഷാജഹാെൻറ മകൻ ബാസിൽ ഷാജഹാൻ (24) റിയാദിലെ ബദീഅയിലാണ് മരിച്ചത്. മൂന്നു വർഷമായി ബദീഅയിൽ ഡ്രൈവറായി ജോലി ചെയ്തുവരുകയായിരുന്നു. ശനിയാഴ്ച പുലർച്ചെ നാലിന് താമസസ്ഥലത്ത് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടായിരുന്നു മരണം. മാതാവ്: സീനത്ത്. സഹോദരൻ: മുഹമ്മദ്. മൃതദേഹം ശുമൈസി മോർച്ചറിയിലേക്ക് മാറ്റി. നാട്ടിൽ കൊണ്ടുപോകാനുള്ള നടപടിക്രമങ്ങളുമായി പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ പ്രവർത്തകർ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.