അസീറിൽ ദർബ് എഫ്.സി സംഘടിപ്പിച്ച ഫുട്ബാൾ മത്സരത്തിൽ വിജയിച്ച ലജൻറ് എഫ്.സി ടീം ട്രോഫിയുമായി
അസീർ: അസീറിൽ ഫുട്ബാൾ മേളകൾക്ക് തുടക്കമായി. കോവിഡിെൻറ പശ്ചാത്തലത്തിൽ നിർത്തിവെച്ചിരുന്ന കായിക വേദികൾ വീണ്ടും സജീവമായി. അസീർ മേഖലയിലെ ആദ്യ ഫുട്ബാൾ ടൂർണമെൻറ് സംഘടിപ്പിച്ച് ദർബ് എഫ്.സിയാണ് കായികമേളകൾക്ക് തുടക്കം കുറിച്ചത്. ബൈഷിൽ നടന്ന ടൂർണമെൻറിൽ ലജൻറ് എഫ്.സി, ളബിയ എഫ്.സി, ദമദ് എഫ്.സി, ദർബ് എഫ്.സി, ഇന്ത്യൻ ഹീറോസ് ജിസാൻ, അദായ എഫ്.സി സബിയ, ബൈഷ് ബറ്റാലിയൻ എന്നീ ടീമുകൾ മാറ്റുരച്ചു. ടൂർണമെൻറിൽ ദമദ് എഫ്.സിയെ എതിരില്ലാത്ത നാല് ഗോളുകൾക്കു കീഴടക്കി ലജൻറ് എഫ്.സി വിജയികളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.