ജിദ്ദ: കൊണ്ടോട്ടി കരിപ്പൂര്‍ സ്വദേശി താഴത്തെ പള്ളിയാളി അബ്്ദുറസാഖിനെ ജിദ്ദയില്‍ ജോലിസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. പരേതനായ ടി.പി ഉസ്മാന്‍ കോയയുടെ മകനാണ്. ജിദ്ദ അസീസിയയിലെ ഒരു കണ്ണട കടയിലായിരുന്നു ജോലി ചെയ്തിരുന്നത്. നാട്ടിലേക്കു പോകാൻ തൊഴിലുടമയോട് റീ- എന്‍ട്രിക്ക് ആവശ്യപ്പെട്ടിരുന്നുവെങ്കിലും അനുമതി ലഭിക്കാത്തതിനാൽ കുറച്ചു ദിവസമായി മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി പറയുന്നു.
ദിവസങ്ങളായി കടയും തുറന്നിരുന്നില്ല. ഭാര്യ: ഹാജറ. മക്കൾ: നജ്്വ, റഹ്ദ, ആദിഷ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.