തലശ്ശേരി സ്വദേശിനി ജിദ്ദയിൽ മരിച്ചു

ജിദ്ദ: കണ്ണൂർ തലശ്ശേരി സ്വദേശിനി കുഞ്ഞിപ്പുരയിൽ ലൈല ഹസ്സൻ (52) ജിദ്ദയിൽ വെച്ച് മരിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഞായറാഴ്ച രാത്രി മഹ്‌ജർ കിംഗ് അബ്ദുൽ അസീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അൽപ്പസമയത്തിനകം മരിക്കുകയായിരുന്നു.

നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ജിദ്ദ റുവൈസ് ഖബറിസ്ഥാനിൽ ഖബറടക്കുമെന്നു ബന്ധപ്പെട്ടവർ അറിയിച്ചു. ജിദ്ദയിലെ തലശ്ശേരി മാഹി വെൽഫെയർ അസോസിയേഷൻ അംഗം കുഞ്ഞിപ്പുരയിൽ ഹസ്സൻ ആണ് ഭർത്താവ്. മക്കൾ: അബ്ദുറഹ്മാൻ ഹസ്സൻ, അബ്ദുൽ ഹമീദ് ഹസ്സൻ, മറിയം ഹസ്സൻ, മർവ ഹസ്സൻ. പിതാവ്: വില്ലന്റവിടത്തെ അഹമദ്. സഹോദരങ്ങൾ: അഷ്റഫ് (ഒമാൻ), കൗലത്ത്, സജ്ന, റീന റഷീദ്.

Tags:    
News Summary - Death at Gulf by Thalasseri-Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.