Posted On
date_range Updated On
date_range വാഹനാപകടം: നിലമ്പൂർ സ്വദേശി മരിച്ചു
ദമ്മാം: വാഹനാപകടത്തിൽ നിലമ്പൂർ വടപുറം സ്വദേശി മരിച്ചു. വടപുറം ശേകരാറ്റിൽ ഇബ്രാഹിമിെൻറ മകൻ ആസിഫ് (25) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന കാസർഗോഡ് ദേലമ്പാടി സ്വദേശി ബഷീർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ദമ്മാമിൽ നിന്ന് യാമ്പുവിലേക്ക് ജോലിയാവശ്യാർഥം പോകവെയാണ് അപകടം. ഒാടിച്ചിരുന്ന ഡയന ദമ്മാമിനടുത്തുള്ള ചെക്ക് പോയൻറിന് സമീപം ട്രൈലറിന് പുറകിൽ ഇടിച്ചാണ് അപകടമുണ്ടായത്. ഭാര്യ: ശിഫ്ന, രണ്ട് ആൺകുട്ടികളുണ്ട്. മൂന്ന് വർഷമായി ദമ്മാമിൽ പ്രവാസിയാണ്. സെൻട്രൽ ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ദമ്മാമിൽ ഖബറടക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.