?????, ???? ???????? ??????????????

‘തമര്‍’ മേളകള്‍ക്ക് തുടക്കം

ബുറൈദ: ലോകത്തിലെ എറ്റവും വലിയ ഈത്തപ്പഴ ഉല്‍പാദകമേഖലയായ അല്‍ഖസീമിലെ വിവിധ നഗരങ്ങളില്‍ ഈത്തപ്പഴ മേളകള്‍ക്ക് തുടക്കമായി. പ്രവിശ്യാ തലസ്ഥാനമായ ബുറൈദ, രണ്ടാം നഗരമായ ഉനൈസ, ഇതര പ്രദേശങ്ങളായ ബുകൈരിയ, മിദ്നബ് എന്നിവടങ്ങളിലാണ് മേളകള്‍ ആരംഭിച്ചത്. ഉനൈസയില്‍ ഇക്കൊല്ലം പ്രവര്‍ത്തനം തുടങ്ങിയ ‘തമർ സൂഖ്’ അന്താരാഷ്​ട്ര നിലവാരത്തിലാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. ഇവിടെയത്തെുന്ന ഉല്‍പന്നങ്ങള്‍ ട്രോളിയിലേക്ക് മാറ്റിയശേഷം വാഹനങ്ങള്‍ പാര്‍ക്കിങ് ഏരിയയില്‍ നിര്‍ത്തിയിടുന്ന രീതിയാണ് ഇവിടെ എര്‍പ്പെടുത്തിയിരിക്കുന്നത്. 2000 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം ഇവിടെയുണ്ട്. എറ്റവുമധികം വാഹനങ്ങള്‍ ഉല്‍പന്നവുമായത്തെുന്നത് ബുറൈദ മാര്‍ക്കറ്റില്‍ തന്നെ. ഒരാഴ്ച പിന്നിട്ട മേളയില്‍ തിരക്കേറി തുടങ്ങി. വെള്ളി ശനി ദിവസങ്ങളില്‍ ശരാശരി 5000 വാഹനങ്ങള്‍ ഇവിടെ ഈത്തപ്പഴവും കയറ്റിയത്തെിയത്. വിളവെടുപ്പ് ഊര്‍ജിതമായതോടെ ആയിരക്കണക്കിന് കര്‍ഷകരും കച്ചവടക്കാരും ഇടനിലക്കാരും ആവേശത്തിമര്‍പ്പിലാണിവിടെ. ലോകവിപണിയിൽ തന്നെ ഏറെ ആവശ്യക്കാരുള്ള ‘സുക്കരി’ എന്ന ഇനം തന്നെയാണ് മേളയിലെത്തുന്നതില്‍ ഭൂരിഭാഗവും. ഇതില്‍ത്തന്നെ സ്വര്‍ണവര്‍ണത്തിലുള്ള മുന്തിയ ഇനത്തിന് ആവശ്യക്കാര്‍ ഏറെയാണ്. ഒന്നര മാസം നീളുന്ന മേളയില്‍ ആയിരക്കണക്കിന് തോട്ടങ്ങളില്‍നിന്നുള്ള വിവിധ ഇനം പഴങ്ങള്‍ ബുറൈദ വിപണി വഴി വിവിധ നാടുകളിലും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന നിരവധി കമ്പനികളുടെ ഫാക്ടറികളിലുമത്തെും. പ്രാദേശിക ഭരണകൂടം ബുറൈദ മുനിസിപ്പാലിറ്റിയുടെയും ടൂറിസം വകുപ്പിന്‍െറയും സഹകരത്തോടെ സംഘടിപ്പിക്കുന്ന മേള ഒരാഴ്ച പിന്നിട്ടപ്പോള്‍ എട്ട് ദശലക്ഷം റിയാലിന്‍െറ കച്ചവടം നടന്നുകഴിഞ്ഞതായി ഓര്‍ഗനൈസിങ് കമ്മിറ്റി വക്താവ് അഹ്മദ് സുലൈമാന്‍ അല്‍ദഹാഷ് ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. ഒന്നര മാസം നീളുന്ന മേളയിലാകെ ഇക്കൊല്ലം 90 ദശലക്ഷം റിയാലിന്‍െറ കച്ചവടമാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
സൗദ് അല്‍ ഉവൈസ് ഗ്രൂപ്പാണ് ബുറൈദ ഈത്തപ്പഴ മേളക്ക് മേല്‍നോട്ടം വഹിക്കുന്നത്. മേള സന്ദര്‍ശിക്കുന്ന വിദേശ പ്രതിനിധികളെയും മാധ്യമ സംഘങ്ങളെയും ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ഖാലിദ് അല്‍നുഗൈദി​​െൻറ നേതൃത്വത്തില്‍ സ്വീകരിക്കുകയും മേളയുടെ സവിശേഷതകള്‍ വിശദീകരിക്കുകയും ചെയ്യുന്നു. ഈന്തപ്പന കൃഷി, വിളവെടുപ്പ് എന്നിവ മനസിലാക്കാന്‍ സഹായിക്കുന്ന മാതൃകാതോട്ടങ്ങളിലേക്ക് ഗ്രൂപ്പി​​െൻറ വാഹനത്തില്‍ കൊണ്ടുപോവുകയും തിരിച്ചെത്തിക്കുകയും ചെയ്യും. സ്വദേശി യുവാക്കളെ ഈത്തപ്പഴ വിപണനത്തി​​െൻറ മേഖലയിലേക്ക് ആകര്‍ഷിക്കുന്നതിനാവശ്യമായ ബഹുമുഖ പരിപാടികളുമായി അല്‍സല്ലും അല്‍ഗൈസ് ഗ്രൂപ്പും പവലിയനുകള്‍ സജ്ജമാക്കി രംഗത്തുണ്ട്. ഇതൊക്കെയാണെങ്കിലും മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കുറഞ്ഞ തുകക്കാണ് ലേലം നടക്കുന്നതെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന കൊല്ലം സ്വദേശി ലത്തീഫ് കൊട്ടിയം പറഞ്ഞു.
 
Tags:    
News Summary - Dates fest saudi arabia gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.