ദമ്മാം: ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളിലെ സാമ്പത്തിക ചട്ടങ്ങൾ ലംഘിച്ചതിനെ തുടർന്ന് പ്രിൻസിപ്പലിനേയും മുൻ ചെയർമാനേയും പുറത്താക്കിയ സാഹചര്യത്തിൽ ആശങ്കകൾക്ക് ഇടമില്ലെന്ന് ഭരണസമിതി.ഇന്ത്യൻ എംബസിയുെട പ്രത്യേക അന്വേഷണ സംഘം കുറ്റക്കാരാെണന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇരുവരേയും പുറത്താക്കിയ സർക്കുലർ സ്കൂൾ ഭരണസമിതി കഴിഞ്ഞ ചൊവ്വാഴ്ചയാണ് പുറത്തിറക്കിയത്.
എന്നാൽ തുടർന്നുള്ള ദിവസങ്ങളിലും പ്രിൻസിപ്പൽ സ്കൂളിൽ എത്തിയതാണ് ബഹുഭൂരിപക്ഷം രക്ഷിതാക്കളേയും ആശങ്കയിലാഴ്ത്തിയത്. സ്കൂളിൽ നടന്ന ചില ഒത്തുകച്ചവടങ്ങൾെക്കതിരെ ധീരമായ നടപടി എടുത്ത അംബാസഡറേയും എംബസിയേയും ഇന്ത്യൻ സമൂഹം അഭിനന്ദിക്കുകയും ചെയ്തിരുന്നു.
സർക്കുലർ പുറപ്പെടുവിച്ച് രണ്ട് ദിവസം കഴിഞ്ഞതോടെ അത് സ്കൂൾ വെബ്ൈസറ്റിൽ നിന്ന് അപ്രത്യക്ഷമാവുകയും പുറത്താക്കപ്പെട്ട മുൻ ചെയർമാൻ കലിമിെൻറ ഫോേട്ടാ മാത്രം നീക്കം ചെയ്യുകയും ചെയ്തു. അപ്പോഴും പ്രിൻസിപ്പലിെൻറ ഫോേട്ടാ നീക്കം ചെയ്യാനുള്ള ഒരു ശ്രമവും നടന്നിട്ടില്ല. ഭരണസമിതിയെ നോക്കുകുത്തിയാക്കി പ്രിൻസിപ്പൽ വീണ്ടും അധികാരം ൈകയ്യാളുകയാണന്ന രീതിയിലുള്ള വാർത്തകളാണ് സമൂഹത്തിൽ പ്രചരിക്കുന്നത്. എന്നാൽ ഇത്തരം പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാെണന്നും സാധാരണ തൊഴിൽ നിയമ ക്രമമനുസരിച്ച് ജോലിയിൽ നിന്ന് വിടുതലാകാൻ 30 ദിവസത്തെ സമയമുണ്ടെന്നും ഭരണസമിതി ചെയർമാൻ മുഹമ്മദ് ഫുർഖാൻ പറഞ്ഞു.
മാത്രമല്ല തുടർ സംവിധാനങ്ങൾ ഏർെപ്പടുത്താനുള്ള ഒരുക്കങ്ങൾ നടത്തുകയാെണന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രിൻസിപ്പൽ നിലവിൽ സ്കൂളിൽ വരുന്നുണ്ടെങ്കിലും സാമ്പത്തികമോ അഡ്മിനിസ്ട്രേഷനോ സംബന്ധിച്ച ഒരു അധികാരവും നൽകിയിട്ടിെല്ലന്നും ഉത്തരവാദിത്തങ്ങൾ ൈകമാറുന്നതിനുള്ള സാവകാശമാണ് ഇേപ്പാഴുള്ളതെന്നും അഡ്മിൻ കമ്മിറ്റി മെമ്പറും ഭരണസമിതിയിലെ ഏക മലയാളി സാന്നിധ്യവുമായ നസ്ല ബാരി 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു. സ്കൂൾ പ്രവർത്തനങ്ങൾ സുതാര്യവും കൃത്യവുമാണ്.
സ്കൂളുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും സുരക്ഷിതമാെണന്നും അവർ കൂട്ടിച്ചേർത്തു. നിലവിൽ പ്രിൻസിപ്പലിെൻറ താൽക്കാലിക ചുമതല സീനിയർ അധ്യാപികക്ക് നൽകാൻ തീരുമാനിക്കപ്പെട്ടിട്ടുണ്ടെന്നും അത് സംബന്ധിച്ച സർക്കുലർ ഉടൻ പുറത്തിറങ്ങും എന്നും നസ്ല പറഞ്ഞു. സ്കൂളിലെ കഴിഞ്ഞ രണ്ട് വർഷത്തെ പ്രവർത്തനങ്ങൾ അന്വേഷണ വിധേയമാക്കണമെന്ന് രക്ഷിതാക്കളൂടെ സംഘടനയായ 'ഡിസ്പാക്' ആവശ്യപ്പട്ടു. ഇത് സംബന്ധിച്ച് എംബസിക്ക് പരാതി നൽകും. സ്കൂൾ ഉന്നതാധികാര സമിതിയുടെ നിർദേശങ്ങൾ ലംഘിച്ചു എന്ന് കാണിച്ചാണ് നിലവിലെ ഭരണസമിതിയിലെ ആദ്യ ചെയർമാൻ സുനിൽ മുഹമ്മദിനെ പുറത്താക്കിയത്. ചെയർമാൻഷിപ്പ് റദ്ദാക്കുക മാത്രമല്ല ഭരണസമിതിയിൽ നിന്ന് തന്നെ അദ്ദേഹെത്ത മാറ്റിനിർത്തി ഉടൻ തന്നെ വെബ്ൈസറ്റിൽ നിന്ന് പടം നീക്കുകയും പുറത്താക്കുന്നതിന് മുമ്പ് തയാറാക്കിയ സ്കൂൾ മാഗസിനിൽ നിന്ന് പോലും അദ്ദേഹത്തെ ഒഴിവാക്കി നിർത്തുകയും ചെയ്തിരുന്നു.ഇതിന് പിന്നിൽ പ്രവർത്തിച്ച രണ്ട് പേരാണ് ഇപ്പോൾ സാമ്പത്തിക അഴിമതി ക്കേസിൽ പുറത്തായിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.