ദമ്മാം: മലയാളി സഹോദരങ്ങള്‍ ഉള്‍പ്പെടെ മൂന്നു കുട്ടികള്‍ ദമ്മാമില്‍ സ്വിമ്മിങ് പൂളില്‍ മുങ്ങിമരിച്ചു. കൊല്ലം കരുനാഗപ്പള്ളി പടനായര്‍കുളങ്ങര നായ്ക്കാന്‍റയ്യത്ത് വീട്ടില്‍ നവാസ് ബഷീര്‍-സൗമി ദമ്പതികളുടെ മക്കളായ സഫ്വാന്‍ (ആറ്), സൗഫാന്‍ (നാല്) എന്നിവരും ഗുജറാത്തി ബാലനുമാണ് മരിച്ചത്.
ദമ്മാമിലെ ഫസ്റ്റ് ഇന്‍ഡസ്ട്രിയല്‍ സിറ്റിയില്‍ ഇവര്‍ താമസിക്കുന്ന കോമ്പൗണ്ടിലെ സ്വിമ്മിങ് പൂളിലായിരുന്നു അപകടം. തിങ്കളാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. ദീര്‍ഘകാലമായി പ്രവര്‍ത്തന രഹിതമായിക്കിടക്കുന്ന സ്വിമ്മിങ് പൂളില്‍ കഴിഞ്ഞയാഴ്ച പെയ്ത കനത്ത മഴയില്‍ വെള്ളം നിറഞ്ഞിരുന്നു.
ഇതു കാണാനത്തെിയ സൗഫാനാണ് ആദ്യം വെള്ളത്തില്‍ വീണത്. രക്ഷിക്കാനുള്ള ശ്രമത്തിനിടെ സഫ്വാനും ഗുജറാത്തി ബാലനും പൂളില്‍ അകപ്പെട്ടു.
മറ്റു കുട്ടികള്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന് മുതിര്‍ന്നവരത്തെി പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മൂന്നുപേരും മരിച്ചിരുന്നു. ദമ്മാം ഇന്ത്യന്‍ സ്കൂളില്‍ ഒന്നാം ക്ളാസിലാണ് സഫ്വാന്‍ പഠിക്കുന്നത്. ഇവിടെതന്നെ എല്‍.കെ.ജി വിദ്യാര്‍ഥിയാണ് സൗഫാന്‍. മൃതദേഹം ദമ്മാം അല്‍മന ആശുപത്രിയില്‍. ദമ്മാം ബേസിക് കെമിക്കല്‍ ഇന്‍ഡസ്ട്രീസില്‍ ഉദ്യോഗസ്ഥനാണ് നവാസ്. ആലപ്പുഴ നൂറനാട് സ്വദേശിയാണ് സൗമി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.