ടീം 777 അംഗങ്ങൾ ൈസക്കിൾ സവാരിക്കിടെ ദമ്മാം കോർണിഷിൽ ഒത്തുകൂടിയപ്പോൾ
ദമ്മാം: ലോകത്തെവിടെയായാലും, ഏതു പ്രതിസന്ധിയിലായാലും മലയാളികൾക്ക് ചില ചരിത്രങ്ങൾ തീർക്കാതെ അടങ്ങിയിരിക്കാനാവില്ല. അത്തരമൊരു കൂട്ടായ്മയാണ് ഈ കോവിഡ് കാലത്ത് സൗദിയിൽ രൂപപ്പെട്ട ടീം 777 സൈക്കിൾ ക്ലബ്. സൈക്കിൾ ജീവിതത്തിെൻറ ഭാഗമാക്കി മാറ്റിയാണ് ഇവർ പ്രവാസത്തിൽ പുതുചരിത്രം തീർക്കുന്നത്.
േകവലം മാസങ്ങൾകൊണ്ട് നൂറുകണക്കിന് ആളുകൾ അണിനിരന്ന ഈ കൂട്ടം ഇപ്പോൾ സൗദി പൗരന്മാർക്കിടയിലും തരംഗമായി മാറി. വ്യായാമവും യാത്രകളും ജീവിതത്തിെൻറ ഭാഗമായി കൊണ്ടുനടക്കുന്ന ഒരുകൂട്ടം മലയാളി ചെറുപ്പക്കാരാണ് 'സൈക്കിൾ ക്ലബിന്' തുടക്കംകുറിച്ചത്. കോവിഡ് കാലത്ത് ജിംനേഷ്യങ്ങൾ അടച്ചതോടെ വ്യായാമത്തിനും മാനസിക ആരോഗ്യം പുഷ്ടിപ്പെടുത്താനും യോജിച്ച മാർഗം തേടിയുള്ള അന്വേഷണങ്ങൾക്കൊടുവിലാണ് സൈക്കിൾ ചവിട്ടാം എന്ന ആശയത്തിൽ വന്നുനിന്നത്.
ദമ്മാമിലുള്ള തൃശൂർ കാട്ടൂർ സ്വദേശിയായ ഷെരീഫ് ആണ് ഈ ആശയത്തിന് തുടക്കമിട്ടത്. സൈക്കിൾ ചവിട്ടിയാൽ പലതുണ്ട് കാര്യം എന്നു പറഞ്ഞതുപോലെ വ്യായാമവും നടക്കും, പ്രകൃതിയെ പ്രഭാതത്തിൽതന്നെ കണ്ടാസ്വദിക്കുകയും ചെയ്യാം എന്നൊരു കൗതുകത്തിനാണ് ഷെരീഫ് ഇൗ ശീലത്തിന് തുടക്കമിട്ടത്. ഇടവഴികളിലൂടെ സൈക്കിൾ ചവിട്ടിപോയാൽ പലവിധ ജീവിതങ്ങളെ അടുത്തുകാണാമെന്നും മനസ്സിലായി.
ക്രമേണ ഷെരീഫിെൻറ പല സുഹൃത്തുക്കളും ഒപ്പംകൂടി. ഇെതാരു വാട്സ്ആപ് കൂട്ടായ്മയായി രൂപപ്പെട്ടതോടെ അവസരങ്ങൾ കാത്തിരുന്ന പലരും പുറത്തുവന്നു. 55ഉം 60ഉം വയസ്സുള്ളവർ മുതൽ ചെറുപ്പക്കാർ വരെ. ക്രമേണ പലവിധത്തിലുള്ള 'ചലഞ്ചുക'ൾ ഗ്രൂപ്പിൽ വന്നുതുടങ്ങി. അങ്ങനെ ദിവസം 250 കിലോമീറ്റർ വരെ സൈക്കിൾ ചവിട്ടിയവരുണ്ടായി. കേവലം വ്യായാമതാൽപര്യത്തിനാണ് ബൈസിക്കിൾ ഗ്രൂപ് തുടങ്ങിയതെങ്കിലും ക്രമേണ അതൊരു കുടുംബമായി രൂപപ്പെടുകയായിരുന്നു.
സൈക്കിൾ ചവിട്ടൽ ആരോഗ്യമുള്ള ശരീരവും മനസ്സും പ്രദാനം ചെയ്യുക മാത്രമല്ല, പാട്ടും ആട്ടവുമൊക്കെയായി ജീവിതത്തിെൻറ സമ്മർദങ്ങളെയും അലിയിച്ചുകളയാനുള്ള ഉപാധികൂടിയായി മാറി. അവധി ദിവസങ്ങളിൽ എല്ലാവരും സുഖ സുഷുപ്തിയിൽ ആണ്ടുകിടക്കുേമ്പാൾ പുലർച്ച ഉണർന്ന് ൈബസിക്കിൾ ഗ്രൂപ്പിലെ അംഗങ്ങൾ രംഗത്തിറങ്ങും.
ചെറിയ തണുത്ത കാറ്റുവീശുന്ന നിശ്ശബ്ദ പുലരിയിൽ സൂര്യൻ ഉണർന്നുവരുന്നതു കണ്ട് സൈക്കിൾ ചവിട്ടുന്നതിെൻറ സുഖം എങ്ങനെയാണ് പറഞ്ഞറിയിക്കുക എന്ന് സൈക്കിൾ ഗ്രൂപ്പിെൻറ സജീവ അംഗമായ ചങ്ങനാശ്ശേരി സ്വദേശി സക്കീർ ഹുൈസൻ ചോദിച്ചു. അതിരാവിലെ ൈസക്കിൾ ചവിട്ടുന്ന മലയാളികളെ സ്വദേശി സ്ത്രീകൾ ഉൾപ്പടെയുള്ള മറ്റു സൈക്കിൾ യാത്രികർ ശ്രദ്ധിച്ചുതുടങ്ങി. ക്രമേണ മലയാളി ബൈസിക്കിൾ ഗ്രൂപ്പിനെക്കുറിച്ച് അറിഞ്ഞ അവർ എല്ലാവിധ പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുകയാണ്. സൗദിയിലും ൈസക്കിൾ ചവിട്ടുന്ന സ്ത്രീകളുടെയും പുരുഷന്മാരുടേയും എണ്ണം വർധിച്ചിട്ടുണ്ടെന്ന് ഇവർ സാക്ഷ്യപ്പെടുത്തുന്നു.
ബൈസിക്കിൾ ഗ്രൂപ്പിൽ എത്തിയതോടെ പലരുടെയും ജീവിതചര്യ മാറി. വ്യായാമം ചെയ്യാൻ മടിച്ചിരുന്നവർ ഇന്ന് ഏറെ ആഹ്ലാദത്തോടെയാണ് സൈക്കിൾ സവാരിക്ക് എത്തുന്നതെന്ന് ഷെരീഫ് പറഞ്ഞു.
സൈക്കിൾ ചവിട്ടുന്നത് സമ്പൂർണ വ്യായാമമായതിനാൽ നന്നായി ഭക്ഷണം കഴിക്കാൻ തങ്ങൾക്ക് ഒരു തടസ്സവുമില്ലെന്നും ഷെരീഫ് കൂട്ടിച്ചേർത്തു. നിലവിൽ സ്വന്തമായി ജേഴ്സിയും പ്രവർത്തന നിയമങ്ങളുമുള്ള ഗ്രൂപ്പായി ടീം 777 ബൈസിക്കിൾ ഗ്രൂപ് മാറിക്കഴിഞ്ഞു.
കഴിഞ്ഞദിവസം പുലർച്ചെ ആറിന് കിങ് ഫഹദ് പാർക്കിൽ നടന്ന ചടങ്ങിൽ സൗദി കായിക മന്ത്രാലയത്തിന് കീഴിെല സൈക്കിളിങ്, സ്വിമ്മിങ്, റണ്ണിങ് ട്രെയിനിങ് ഡയറക്ടർ മിഷാരി അൽ അയാദ് ആണ് ജേഴ്സി പ്രകാശനം നിർവഹിച്ചത്. പുതിയ കാലത്തിെൻറ പ്രതീക്ഷകളും ഉത്തേജനങ്ങളുമാണ് ഇത്തരം കൂട്ടങ്ങൾ എന്നാണ് അദ്ദേഹം ബൈസിക്കിൾ ഗ്രൂപ്പിനെ വിശേഷിപ്പിച്ചത്.
കൂടുതൽ ആരോഗ്യ പൂർണമായ പ്രവാസികളെ വാർത്തെടുക്കാൻ ബൈസിക്കിൾ ഗ്രൂപ്പുകാർ മുന്നോട്ട് സൈക്കിൽ ചവിട്ടുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.