റിയാദ്: അനുമതിയില്ലാതെ സംരക്ഷിത പ്രദേശത്ത് പ്രവേശിച്ചാൽ 5,000 റിയാൽ പിഴ. പരിസ്ഥിതി സുരക്ഷക്കായുള്ള പ്രത്യേക സേനയാണ് മരുഭൂമി യാത്ര ഇഷ്ടപ്പെടുന്നവർക്കും കാൽനടയാത്രക്കാർക്കും ഗവേഷകർക്കും മുന്നറിയിപ്പ് നൽകിയത്. പരിസ്ഥിതി വ്യവസ്ഥയും അതിന്റെ എക്സിക്യൂട്ടിവ് ചട്ടങ്ങളും ലൈസൻസില്ലാതെ കരുതൽ ശേഖരത്തിൽ പ്രവേശിക്കുന്നത് നിരോധിച്ചിരിക്കുന്നു. ലൈസൻസില്ലാതെ സംരക്ഷിത പ്രദേശത്ത് പ്രവേശിച്ചാൽ 5,000 റിയാലാണ് പിഴ.
സംരക്ഷിത പ്രദേശങ്ങളുടെ വേലി മുറിക്കുകയോ കേടുവരുത്തുകയോ ചെയ്താൽ പിഴ ഒരുലക്ഷം റിയാലിലെത്തും. ലംഘിക്കുന്നയാൾ നാശനഷ്ടങ്ങൾ പരിഹരിക്കാനും നഷ്ടപരിഹാരം നൽകാനും ബാധ്യസ്ഥനാണെന്നും സേന വിശദീകരിച്ചു. നിയമലംഘകരെ പിടികൂടുന്നത് സേന തുടരുകയാണ്.
ഇമാം തുർക്കി ബിൻ അബ്ദുല്ല റോയൽ റിസർവിൽ അനുമതിയില്ലാതെ വേലി മുറിച്ച് പ്രവേശിച്ചതിന് രണ്ട് പൗരന്മാരെ അറസ്റ്റ് ചെയ്തതാണ് അതിൽ ഏറ്റവും ഒടുവിലത്തേത്. ഇവരെ ബന്ധപ്പെട്ട വകുപ്പിന് കൈമാറിയതായും പരിസ്ഥിതി സേന പറഞ്ഞു.സംരക്ഷിത പ്രദേശങ്ങളിലെ വേലി മുറിക്കുകയോ കേടുവരുത്തുകയോ
ചെയ്താൽ ഒരു ലക്ഷം റിയാൽ പിഴ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.