ജിദ്ദ: അഴിമതിവിരുദ്ധ അതോറിറ്റിക്ക് സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറ പ്രശംസ. അഴിമതിവിരുദ്ധ അതോറിറ്റി ജീവനക്കാരെ അഭിസംബോധന ചെയ്ത് ചെയർമാൻ മാസിൻ ബിൻ ഇബ്രാഹീം അൽകഹ്മൂസിന് അയച്ച സന്ദേശത്തിലാണ് അതോറിറ്റിയുടെ പ്രവർത്തനങ്ങളെ കിരീടാവകാശി പ്രശംസിച്ചത്. സന്ദേശത്തിലെ വാചകങ്ങൾ: 'ദൈവം നിങ്ങളെ അനുഗ്രഹിക്കെട്ട, അതോറിറ്റിയിലെ ഒാരോ അംഗത്തിനും എെൻറ നന്ദി അറിയിക്കുക. അവർ അഴിമതിക്കെതിരെയുള്ള യുദ്ധത്തിലെ അശ്വഭടന്മാരാണ്.
നമുക്കെല്ലാം പ്രിയപ്പെട്ട നമ്മുടെ ജന്മനാട്ടിൽനിന്ന് അഴിമതി ഉന്മൂലനം ചെയ്യാനുള്ള ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നവരാണ്'. കിരീടാവകാശിയുടെ സന്ദേശം അഭിമാനകരവും അഴിമതിക്കെതിരെ എല്ലാ അർഥത്തിലും പോരാടാനുള്ള പ്രചോദനവും ചുമതലകൾ നിർവഹിക്കാനുള്ള പിന്തുണയുമാണെന്ന് അതോറിറ്റി മേധാവി വ്യക്തമാക്കി. പൊതുമുതൽ ൈകയേറുന്നതും അല്ലെങ്കിൽ സ്വന്തം നേട്ടത്തിനായി ജോലി ദുരുപയോഗം ചെയ്യുന്നതും പൊതുതാൽപര്യത്തിന് ഹാനികരമായ പ്രവർത്തനങ്ങളിലേർപ്പെടുന്നതും നിരീക്ഷിക്കുകയും പിടികൂടുകയും ചെയ്യുമെന്നും ഉൗന്നിപ്പറഞ്ഞു. നിയമലംഘകർക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിക്കൽ കമീഷൻ തുടരുകയാണെന്നും അതോറിറ്റി ചെയർമാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.