റിയാദ്: ഇറാനിയൻ ദേശീയ സുരക്ഷാ സെക്രട്ടറി ജനറൽ അലി ലാരിജാനിയുമായി കിരീടാവകാശി ചർച്ച നടത്തി. സൗദിയിലെത്തിയ ഇറാനിയൻ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറിയെയും പ്രതിനിധി സംഘത്തെയും അൽയമാമ കൊട്ടാരത്തിലെ ഓഫീസിൽ സ്വീകരിച്ചപ്പോഴാണിത്.
പ്രാദേശിക സംഭവവികാസങ്ങളും ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും ചർച്ച ചെയ്തു. സ്വീകരണ ചടങ്ങിൽ പ്രതിരോധ മന്ത്രി അമീർ ഖാലിദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ്, സഹമന്ത്രിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ മുസാഇദ് ബിൻ മുഹമ്മദ് അൽഐബാൻ, ജനറൽ ഇന്റലിജൻസ് മേധാവി ഖാലിദ് ബിൻ അലി അൽഹുമൈദാൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.