ബത്​ഹയിൽ മറ്റൊരു മലയാളിക്കും​ കവർച്ചക്കാരുടെ കുത്തേറ്റു

റിയാദ്: തിങ്കളാഴ്​ച ബത്​ഹയിൽ കവർച്ചക്കാരുടെ അക്രമത്തിൽ മറ്റൊരു മലയാളിക്കും കുത്തേറ്റതായി വെളിപ്പെടുത്തൽ. കണ്ണൂർ വടക്കുമ്പാട് സ്വദേശി റിജേഷിനെ കുത്തി പരിക്കേൽപിച്ച സംഘം അതിന്​ തൊട്ടുമുമ്പ്​ മലപ്പുറം ഒതായി സ്വദേശി ഫസലിനെയാണ്​ അക്രമിച്ചത്​. സ്വകാര്യ കമ്പനിയിൽ സെയിൽസ്​മാനായ ഫസലിന്​ നേരെ രാവിലെ 10ഒാടെ ബത്​ഹ ശാര റെയിലിലെ സംനാൻ എന്ന വ്യാപാര സമുച്ച​യത്തോട്​ ചേർന്നുള്ള ഗല്ലിയിൽ വെച്ചാണ്​ അക്രമണമുണ്ടായത്​. 

ഇവിടെയുള്ള ഗോഡൗണിൽ നിന്ന്​ കാറിൽ സാധനങ്ങൾ ലോഡ്​ ചെയ്​ത്​ മുന്നോട്ട്​ എടുക്കു​േമ്പാൾ പിന്നിൽ നിന്ന്​ സ്​കൂട്ടറി​ൽ എത്തിയ സംഘം കാർ തങ്ങളുടെ സ്​കൂട്ടറിൽ തട്ടിയെന്നും പണം നൽകണമെന്നും ആവശ്യപ്പെട്ടു. അക്രമികളാണെന്ന്​ മനസിലായി ഡോറും വിൻഡോ ഗ്ലാസും തുറക്കാതെ മുന്നോട്ട്​ ഒാടിച്ചുപോകാൻ ശ്രമിക്കു​േമ്പാൾ അക്രമികളിൽ ഒരാൾ വലിയ കത്രിക ഗ്ലാസ്​ ലക്ഷ്യമാക്കി എറിഞ്ഞു. ഗ്ലാസ്​ തുളച്ച്​ അകത്തുവന്ന കത്രിക വലതു കൈത്തണ്ടയിൽ കൊണ്ട്​ രണ്ട്​ വലിയ മുറിവുകളുണ്ടായി. വീണ്ടും അക്രമിക്കാൻ വരുന്നത്​ കണ്ട്​ അതിവേഗത്തിൽ കാറോടിച്ച്​ രക്ഷപ്പെടുകയായിരുന്നു എന്ന്​ ഫൈസൽ ‘ഗൾഫ്​ മാധ്യമ’ത്തോട്​ പറഞ്ഞു. ആശുപത്രിയിൽ ചികിത്സ തേടി. കൈത്തണ്ടയിലെ മുറിവിൽ ഏഴ്​ തുന്നലിട്ടു. ഫൈസലിനെ അക്രമിച്ച ശേഷമാണ്​ സംഘം സമീപത്ത്​ ഫറസ്​ദഖ്​ സ്​ട്രീറ്റിൽ  റിജേഷിനെയും അക്രമിച്ചത്​. കത്തികൊണ്ടുള്ള അക്രമത്തിൽ നെറ്റിയിൽ മുറിവേറ്റിരുന്നു. 

സ്വകാര്യ കമ്പനിയിൽ സെയിൽസ്​ റെപ്രസെ​േൻററ്റീവായ റിജേഷി​​​െൻറ  കൈയ്യിൽ നിന്ന്​ ലാപ്​ടോപ്പ്​, രണ്ട്​ മൊബൈൽ ഫോണുകൾ, കമ്പനി രേഖകളടങ്ങിയ ഫയലുകൾ, ഫ്ലാറ്റി​​​െൻറയും കാറി​​​െൻറയും താക്കോലുകൾ എന്നിവ അക്രമികൾ കൊണ്ടുപോയിരുന്നു. പിടിച്ചുവാങ്ങിയ പഴ്​സിൽ പണം ഇല്ലാതിരുന്നതാണ്​ അക്രമികളെ പ്രകോപിച്ചത്​. കുപിതരായ അക്രമികൾ കത്തിയെടുത്ത്​ മുഖം ലക്ഷ്യമാക്കി ആഞ്ഞുക​ുത്തുകയായിരുന്നു. 

Tags:    
News Summary - crime-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.