റിയാദ്: റിയാദിൽ 17000 വ്യാജ ബ്രാൻഡഡ് സ്പോർട്സ് വസ്ത്രങ്ങൾ പിടികൂടി. ‘നൈക്’ ഉൾെപടെ ലോകോത്തര ബ്രാൻഡുകളുടെ വ്യാജമുദ്രയടിച്ച വസ്ത്രങ്ങളുടെ വൻശേഖരമാണ് പിടികൂടിയത്. ഒറിജിനൽ ആണെന്ന വ്യാജേന വൻവിലക്ക് വിപണിയിൽ വിൽക്കുന്ന സാധനങ്ങളാണിതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. റിയാദ് സിറ്റിയിലെ അൽഹയാർ റോഡിലെ വെയർ ഹൗസുകളിൽ വാണിജ്യ മന്ത്രാലയം പൊലീസിെൻറ സഹായത്തേടെ പരിശോധന നടത്തുകയായിരുന്നു.
പിടിച്ചെടുത്ത വസ്ത്രങ്ങൾ തുർക്കിയിൽ നിന്നാണ് ഇറക്കുമതി ചെയ്തതെന്ന് കണ്ടെത്തി. ലോക പ്രശസ്ത വ്യാപാരമുദ്രകൾ വ്യാജമായി പതിച്ചാണ് ഇവ വൻ വിലക്ക് വിൽക്കുന്നത് എന്ന് അന്വേഷണത്തിൽ വ്യക്തമായതായി അധികൃതർ അറിയിച്ചു. വെയർ ഹൗസ് അടച്ചുപൂട്ടി സ്ഥാപന ഉടമയോട് ഹാജരാവാൻ അധികൃതർ നോട്ടീസ് നൽകിയിട്ടുണ്ട്. ഇത്തരം വ്യാജ ഉൽപന്നങ്ങൾ വിൽക്കാൻ പാടില്ലെന്ന് വാണിജ്യ നിക്ഷേപ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
നിയമമനുസരിച്ച് വ്യാജവ്യാപാരമുദ്ര രേഖപ്പെടുത്തി സാധനങ്ങൾ വിറ്റാൽ മൂന്ന് വർഷം വരെ തടവ്, ഒരു ദശലക്ഷം റിയാൽ വരെ പിഴ, രണ്ട് പ്രാദേശിക പത്രങ്ങളിൽ വ്യാജഉൽപന്നം വിൽക്കുന്ന സ്ഥാപനത്തിനെതിരെ പരസ്യം എന്നിവയാണ് ശിക്ഷ. വിദേശികളാണ് കുറ്റക്കാരെങ്കിൽ അവരെ നാടുകടത്തുകയും ചെയ്യും. ഇത്തരം വ്യാജവിൽപന സംബന്ധിച്ച് വിവരം അറിയുന്നവർ 1900 നമ്പറിൽ അറിയിക്കണമെന്ന് വാണിജ്യമന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.