ജീസാന്‍: നഗരത്തിലെ മെഡിക്കല്‍ േഷാപ്പില്‍ നിന്ന് ആയുധം കാട്ടി ഭീഷണിപ്പെടുത്തി 3000 റിയാല്‍ കവര്‍ന്ന മൂന്നംഗ സംഘത്തെ പോലീസ് പിടികൂടി. ഞായറാഴ്ച രാവിലെ 10.20ന് ഫാര്‍മസിയിലെത്തിയ കൗമാരക്കാരായ മൂന്ന് പേരാണ് കത്തിയും കൊടുവാളും കാട്ടി ഭീഷണിപ്പെടുത്തി പണം കവര്‍ന്നത്. മെഡിക്കല്‍ േഷാപ്പിലെ സി.സി.ടി.വി കാമറയില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങളുടെ സഹായത്തോടെ പൊലീസ് പ്രതികളെ പിടികൂടുകയായിരുന്നു. പൊലീസ് മേധാവി നാസിര്‍ സഈദ് അല്‍ഖഹ്താനി രൂപവത്കരിച്ച സംഘം നഗരത്തില്‍ അരിച്ചുപെറുക്കി നടത്തിയ തെരച്ചിലിലാണ് പ്രതികളെ പിടികൂടിയത്. അന്വേഷണം മണത്തറിഞ്ഞ രണ്ട് പേര്‍ കീഴടങ്ങുകയും മൂന്നാമനെ പിടികൂടുകയുമായിരുന്നുവെന്ന് പൊലീസ് വക്താവ് നായിഫ് അല്‍ഹകമി പറഞ്ഞു.
മൂന്ന് പേരും 20 വയസ്സിന് താഴെ പ്രായമുള്ള സ്വദേശികളാണ്. ഇവര്‍ ഉപയോഗിച്ച സൈക്കിളും ആയുധങ്ങളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ആളൊഴിഞ്ഞ പ്രദേശത്ത് കെട്ടിടത്തിെൻറ പിറകില്‍ ഒളിപ്പിച്ചിരുന്ന വസ്തുക്കള്‍ പിടികൂടി. കളവിന് ഉപയോഗിച്ച കറുത്ത വസ്ത്രങ്ങള്‍, മുഖം മൂടി, കൈയുറ എന്നിവ പ്രതികള്‍കത്തിച്ചുകളഞ്ഞിരുന്നു. പ്രതികളെ തുടര്‍ നടപടികള്‍ക്കായി പബ്ളിക് പ്രോസിക്യൂട്ടറെ ഏല്‍പിച്ചതായും പൊലീസ് വക്താവ് കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.