റിയാദ്: കവർച്ചയും പിടിച്ചുപറിയും തൊഴിലാക്കിയ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. റിയാദ് നഗരത്തിെൻറ വിവിധ ഭാഗങ്ങളിൽ സ്കൂട്ടറിൽ കറങ്ങി നടന്ന് അതിക്രമം കാട്ടുകയും കത്തിയും മറ്റും കാട്ടി ഭീഷണിപ്പെടുത്തി കവർച്ച നടത്തുകയും ചെയ്ത സംഘത്തെ കുറിച്ച് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ റിയാദ് പൊലീസ് പ്രത്യേക കുറ്റന്വേഷണ സംഘം രൂപവത്കരിച്ച് നടത്തിയ തെരച്ചിലിനൊടുവിൽ പിടികൂടിയത്.
വിശദാന്വേഷണത്തിൽ നഗരത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത 101 കുറ്റകൃത്യങ്ങളിൽ ഇൗ സംഘത്തിന് പങ്കുണ്ടെന്ന് തിരിച്ചറിഞ്ഞു. തൊണ്ടിമുതലുകളായി പണം, മൊബൈൽ ഫോണുകൾ, ലാപ്ടോപ്പ് കമ്പ്യൂട്ടറുകൾ, സ്വർണാഭരണങ്ങൾ, വാച്ചുകൾ, കത്തി, മറ്റായുധങ്ങൾ തുടങ്ങിയവ സംഘത്തിൽ നിന്ന് കണ്ടെത്തി. ഇവർക്കെതിരെ ശക്തമായ ശിക്ഷാനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.