ജിദ്ദ: വിമാനത്താവളത്തിലെ ‘സഹായി’യുടെ വാക്ക് കേട്ട് അപരിചിതെൻറ ലഗേജ് സ്വീകരിച്ച് കുടുങ്ങിയ മലയാളി കുടുംബത്തിലെ ഭാര്യയും കുട്ടിയും ഇന്നലെ നാട്ടിലെത്തി. നിയമകുരുക്ക് പരിഹരിച്ചാൽ മാത്രമേ കുടുംബനാഥന് പോകാനാകുള്ളു. 26 ന് ഇവർ പോകാനിരുന്ന വിമാനത്തിൽ കയറിപ്പോയ 100 കിലോ ലഗേജിന് എന്തുസംഭവിച്ചുവെന്നും അറിയില്ല. എവിടെയാണ് ഇതുള്ളതെന്നും വ്യക്തമായിട്ടില്ല. അറിഞ്ഞാൽ തന്നെ വിട്ടുകിട്ടാൻ ഏറെ പ്രയാസപ്പെടേണ്ടിയുംവരും. വിലപിടിപ്പുള്ള വീട്ടുപകരണവും വസ്ത്രവുമൊക്കെ ലഗേജിൽ ഉണ്ട്.
ലഗേജ് കൂടുതലായതിനെ തുടർന്ന് ‘സഹായ’ത്തിന് സമീപിച്ചയാളാണ് ഇവരെ വെട്ടിലാക്കിയത്. ലഗേജിൽ എട്ട് സ്വർണ ബിസ്കറ്റുകൾ വെച്ച് ഇവരെ കബളിപ്പിക്കുകയായിരുന്നു. സ്പ്രേ കുപ്പിയിൽ കൂടെ ബാറ്ററിയും ഒരു തരം പേപ്പറും വെച്ച് പൊതിയുന്നത് മൂലം സ്കാനിങ്ങിൽ കണ്ടെത്താൻ ബുദ്ധിമുട്ടാണത്രെ. ഇങ്ങനെ നാട്ടിലെത്തുന്ന സാധനങ്ങൾ എയർപോർട്ടിന് പുറത്ത് ഇവരുടെ നാട്ടിലെ കൂട്ടാളികൾ വന്ന് വാങ്ങിപ്പോകലാണ് പതിവ്. ഇതിനകക്ക് എന്താണ് ഉള്ളതെന്ന് യാത്രക്കാർ അറിയാറില്ല. നാട്ടിൽ പിടിക്കപ്പെട്ടാൽ വർഷങ്ങളോളം ജയിൽ ശിക്ഷയും മറ്റും അനുഭവിക്കേണ്ട കുറ്റമാണ്. ലഗേജ് കൂടുതലുള്ള മലയാളികളാണ് പലപ്പോഴും ഇവരുടെ വലയിൽ പെടുന്നത്.
കഴിഞ്ഞ ദിവസം കുടുങ്ങിയ കുടുബം നാഥന് വലിയ സംഖ്യ തന്നെ ഇതിെൻറ പേരിൽ നഷ്്ടമായിട്ടുണ്ട്. 20,000 റിയാലിനടുത്ത് വിവിധകാര്യങ്ങൾക്കായി ചെലവാക്കി കഴിഞ്ഞു. തന്നെ വഞ്ചിച്ചവർക്കെതിരെ സ്പോൺസറുടെ നേതൃത്വത്തിൽ നിയമ നടപടിക്ക് ഒരുങ്ങുകയാണ് അദ്ദേഹം. ഭാര്യയുടെ ബി.എഡ് പ്രവേശനവുമായി ബന്ധപ്പെട്ട് അവർക്ക് ഇന്ന് നാട്ടിലെത്തൽ നിർബന്ധമായിരുന്നു. ഇന്ന് തന്നെ നാട്ടിലെത്താൻ സാധിച്ചത് കൊണ്ട് കോളജിൽ അഡ്്മിഷന് കിട്ടി. അല്ലെങ്കിൽ അഡ്മിഷനുമായി ബന്ധപ്പെട്ട് കൊടുത്ത ഫീസും ഡൊണേഷനും അടങ്ങിയ വലിയ ഒരു സംഖ്യയും നഷ്ടമാകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.