അതിർത്തിയിൽ ഹഷീഷ്​ കടത്ത്​ തടഞ്ഞു; 35 പേർ പിടിയിൽ

ജിദ്ദ: തെക്കൻ അതിർത്തി വഴി രാജ്യത്തേക്ക്​ വൻതോതിൽ മയക്കുമരുന്ന്​ കടത്തിക്കൊണ്ടുവരാനുള്ള നീക്കം തകർത്തു. 35 പേരെ പിടികൂടി. മൊത്തം 672 കിലോ ഹഷീഷ്​ പിടിച്ചെടുത്തു. പിടിയിലായവരിൽ 23 പേർ എ​േത്യാപ്യക്കാരാണെന്ന്​ ബോർഡർ ഗാർഡ്​ വക്​താവ്​ കേണൽ. സാഹിർ അൽഹാർബി അറിയിച്ചു. 
12 പേർ യമനികളാണ്​. കഴിഞ്ഞ 10 ദിവസത്തിനിടെയാണ്​ ഇത്രയുംപേർ പിടിയിലായത്​. ജീസാൻൗ നജ്​റാൻ, അസീർ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നാണ്​ ഇവരെ പിടികൂടിയത്​. പ്രതികളെ തുടർനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക്​ കൈമാറിയിട്ടുണ്ട്​. 
 

Tags:    
News Summary - crime-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.