വേ​ൾ​ഡ് ലീ​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​മു​ഹ​മ്മ​ദ് ബി​ൻ അ​ബ്​​ദു​ൽ ക​രീം അ​ൽ ഇ​സ്സ​യും ശ്രീ​ല​ങ്ക​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ദി​നേ​ശ്

ഗു​ണ​വ​ർ​ധ​ന​യും

ശ്രീ​ല​ങ്ക​യി​ൽ കോ​വി​ഡി​‍െൻറ പേ​രി​ൽ മൃ​ത​ദേ​ഹം ക​ത്തി​ക്ക​ൽ; മു​സ്‌​ലിം വേ​ൾ​ഡ് ലീ​ഗി​‍െൻറ ഇ​ട​പെ​ട​ലി​ൽ പ​രി​ഹാ​രം

യാം​ബു: കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പാ​ല​ന​ത്തി​‍െൻറ പേ​രി​ൽ മു​സ്‌​ലിം​ക​ളു​ടെ മൃ​ത​ദേ​ഹം ക​ത്തി​ച്ചു​ക​ള​യു​ന്ന ശ്രീ​ല​ങ്ക​ൻ സ​ർ​ക്കാ​ർ ന​ട​പ​ടി അ​വ​സാ​നി​പ്പി​ക്കാ​ൻ മു​സ്‌​ലിം വേ​ൾ​ഡ് ലീ​ഗി​െൻറ ഇ​ട​പെ​ട​ൽ ഫ​ലം ക​ണ്ടു. ശ്രീ​ല​ങ്ക​യി​ൽ കോ​വി​ഡ് 19 മൂ​ലം മ​ര​ണ​പ്പെ​ടു​ന്ന​വ​രു​ടെ മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കാ​തെ ക​ത്തി​ച്ചു​ക​ള​യു​ന്ന രീ​തി​യാ​യി​രു​ന്നു തു​ട​ർ​ന്നി​രു​ന്ന​ത്. മ​ര​ണ​പ്പെ​ടു​ന്ന മു​സ്‌​ലിം​ക​ളു​ടെ മൃ​ത​ദേ​ഹം ഇ​സ്‌​ലാ​മി​ക​രീ​തി​യി​ൽ ഖ​ബ​റ​ട​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ശ്രീ​ല​ങ്ക​ൻ ഭ​ര​ണ​കൂ​ട​ത്തോ​ട് ലോ​ക​ത്തെ വി​വി​ധ രാ​ഷ്​​ട്ര​നാ​യ​ക​രും ഇ​സ്‌​ലാ​മി​ക സ​മൂ​ഹ​വും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

അ​ന്താ​രാ​ഷ്​​ട്ര​ത​ല​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​സ്‌​ലാ​മി​ക സം​ഘ​ട​ന​യാ​യ മു​സ്‌​ലിം വേ​ൾ​ഡ് ലീ​ഗ് (റാ​ബി​ത്വ​ത്തു​ൽ ആ​ല​മി​ൽ ഇ​സ്‌​ലാ​മി) പ്ര​ശ്ന​ത്തി​ൽ ഇ​ട​പെ​ട്ടി​രു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം മു​സ്‌​ലിം വേ​ൾ​ഡ് ലീ​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​മു​ഹ​മ്മ​ദ് ബി​ൻ അ​ബ്​​ദു​ൽ ക​രീം അ​ൽ ഇ​സ്സ​യും ശ്രീ​ല​ങ്ക​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ദി​നേ​ശ് ഗു​ണ​വ​ർ​ധ​ന​യും ത​മ്മി​ൽ ന​ട​ത്തി​യ ഫോ​ൺ സം​ഭാ​ഷ​ണ​ത്തി​ലാ​ണ് പ്ര​ശ്‌​ന​പ​രി​ഹാ​ര​ത്തി​ന് വ​ഴി തെ​ളി​ഞ്ഞ​തെ​ന്ന് അ​റ​ബ് പ​ത്ര​ങ്ങ​ൾ പ്രാ​ധാ​ന്യ​പൂ​ർ​വം റി​പ്പോ​ർ​ട്ട് ചെ​യ്തു.

മു​സ്‌​ലിം വേ​ൾ​ഡ് ലീ​ഗി​‍െൻറ അ​ഭ്യ​ർ​ഥ​ന മാ​നി​ക്കു​ന്ന​താ​യും കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പാ​ലി​ച്ച് ഇ​സ്‌​ലാ​മി​ക സം​സ്‌​ക​ര​ണ​രീ​തി​യി​ൽ മു​സ്‌​ലിം​ക​ളു​ടെ മൃ​ത​ദേ​ഹം ഖ​ബ​റ​ട​ക്കാ​ൻ വേ​ണ്ട ന​ട​പ​ടി കൈ​ക്കൊ​ള്ളു​മെ​ന്നും ശ്രീ​ല​ങ്ക​ൻ വി​ദേ​ശ മ​ന്ത്രി ഉ​റ​പ്പു​ന​ൽ​കി. മു​സ്‌​ലിം വേ​ൾ​ഡ് ലീ​ഗു​മാ​യി ശ്രീ​ല​ങ്ക​ൻ ഭ​ര​ണ​കൂ​ട​ത്തി​നു​ള്ള ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്താ​ൻ ഇ​ത് സ​ഹാ​യ​ക​മാ​കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. മു​സ്‌​ലിം വി​ഷ​യ​ത്തി​ൽ അ​നു​ഭാ​വ​പൂ​ർ​വ​മാ​യ സ​മീ​പ​നം സ്വീ​ക​രി​ച്ച​തി​ൽ മു​സ്‌​ലിം വേ​ൾ​ഡ് ലീ​ഗ് ശ്രീ​ല​ങ്ക​ൻ ഭ​ര​ണ​കൂ​ട​ത്തെ അ​ഭി​ന​ന്ദി​ക്കു​ന്ന​താ​യും തീ​രു​മാ​നം സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യും ഡോ. ​മു​ഹ​മ്മ​ദ് ബി​ൻ അ​ബ്​​ദു​ൽ ക​രീം അ​ൽ ഇ​സ്സ അ​റി​യി​ച്ചു.

ശ്രീ​ല​ങ്ക​യി​ൽ കോ​വി​ഡ് മൂ​ലം മ​രി​ക്കു​ന്ന​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ദ​ഹി​പ്പി​ക്കു​ന്ന ന​ട​പ​ടി ഏ​റെ പ്ര​തി​ഷേ​ധ​ത്തി​നും ബ​ഹു​ജ​ന പ്ര​ക്ഷോ​ഭ​ങ്ങ​ൾ​ക്കും ഹേ​തു​വാ​യി​രു​ന്നു. ശ്രീ​ല​ങ്ക​ൻ പ്ര​ധാ​ന​മ​ന്ത്രി ഗോ​ട​ബ​യ രാ​ജ​പ​ക്‌​സ മു​സ്‌​ലിം വി​ദ്വേ​ഷം തീ​ർ​ക്കാ​നു​ള്ള വ​ഴി​യാ​യി​ട്ടാ​ണ്​ മൃ​ത​ദേ​ഹം ക​ത്തി​ക്കു​ന്ന തീ​രു​മാ​ന​മെ​ടു​ത്ത​തെ​ന്ന ആ​ക്ഷേ​പ​വും വ്യാ​പ​ക​മാ​യി​രു​ന്നു. പ്ര​തി​ഷേ​ധ​ങ്ങ​ളെ തു​ട​ർ​ന്ന്​ മു​സ്‌​ലിം മൃ​ത​ദേ​ഹ​ങ്ങ​ൾ മാ​ല​ദ്വീ​പ് വി​ദേ​ശ മ​ന്ത്രാ​ല​യം സ്വീ​ക​രി​ക്ക​ണ​മെ​ന്ന അ​ഭ്യ​ർ​ഥ​ന​പോ​ലും ന​ട​ത്തേ​ണ്ടി​വ​ന്ന​തും പ്ര​ശ്നം രൂ​ക്ഷ​മാ​ക്കി. കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രെ ദ​ഹി​പ്പി​ക്കാ​നും മ​ണ്ണി​ൽ സം​സ്ക​രി​ക്കാ​നും അ​നു​മ​തി ന​ൽ​കി​യ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ നി​ർ​ദേ​ശം വ​ക​വെ​ക്കാ​തെ​യാ​യി​രു​ന്നു ശ്രീ​ല​ങ്ക​യി​ലെ നി​ർ​ബ​ന്ധി​ത മൃ​ത​ദേ​ഹം ക​ത്തി​ക്ക​ൽ. രാ​ജ്യ​ത്തെ ജ​ന​സം​ഖ്യ​യു​ടെ ഒ​മ്പ​തു ശ​ത​മാ​നം വ​രു​ന്ന മു​സ്‌​ലിം​ക​ളു​ടെ വ​ലി​യൊ​രു പ്ര​ശ്‌​ന​ത്തി​നാ​ണ് മു​സ്‌​ലിം വേ​ൾ​ഡ് ലീ​ഗി​‍െൻറ നി​ര​ന്ത​ര ഇ​ട​പെ​ട​ലി​ലൂ​ടെ പ​രി​ഹാ​ര​മാ​യ​ത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.