റിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് വെള്ളിയാഴ്ചയും 10 മരണം. ഒമ്പത് വിദേശികളും ഒരു സ്വദേശി പൗരനുമാണ് മരിച്ചത്. ഇതോടെ ആകെ മരണ സംഖ്യ 229 ആയി. മക്കയിലും ജിദ്ദയിലും നാലുപേർ വീതവും റിയാദ്, മദീന എന്നിവിടങ്ങളിൽ ഒാരോരുത്തരുമാണ് മരിച്ചത്. 1322 പേർക്ക് അസുഖം ഭേദമായതോടെ രോഗമുക്തരുടെ എണ്ണം 9120 ആയി. 1701 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു.
ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളുടെ എണ്ണം 35432 ആയി. ആകെ കോവിഡ് ടെസ്റ്റുകളുടെ എണ്ണം 418,722 ആയി. പുതിയ രോഗികളിൽ 87 ശതമാനം പുരുഷന്മാരും 13 ശതമാനം സ്ത്രീകളുമാണെന്ന് ആരോഗ്യമന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദു അൽഅലി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഇതിൽ 22 ശതമാനം സൗദികളും 78 ശതമാനം വിദേശികളുമാണ്. നാല് ശതമാനം കുട്ടികളും മൂന്ന് ശതമാനം കൗമാരക്കാരും 93 ശതമാനം മുതിർന്നവരുമാണ്. ചികിത്സയിൽ കഴിയുന്ന 26856 ആളുകളിൽ 141 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. രോഗികളെ കണ്ടെത്താൻ ആരോഗ്യ വകുപ്പ് രാജ്യവ്യാപകമായി നടത്തുന്ന ഫീൽഡ് സർവേ 22ാം ദിവസത്തിലേക്ക് കടന്നു. വീടുകളിലും മറ്റ് താമസകേന്ദ്രങ്ങളിലും ചെന്നുള്ള മെഡിക്കൽ ടീമിെൻറ പരിശോധനയ്ക്ക് പുറമെ ആളുകളെ ഫോൺ ചെയ്തുവരുത്തി പരിശോധന നടത്തുന്ന റാണ്ടം ടെസ്റ്റിങ്ങും നടക്കുന്നു. നാലു പേർ വീതം മരിച്ചതോടെ ആകെ മരണസംഖ്യ മക്കയിൽ 99ഉം ജിദ്ദയിൽ 61ഉം ആയി.
പുതിയ രോഗികൾ:
ജിദ്ദ 373, മദീന 308, മക്ക 246, റിയാദ് 142, ദമ്മാം 130, ജുബൈൽ 122, ബേയ്ഷ് 75, ഹുഫൂഫ് 68, ത്വാഇഫ് 62, ഖോബാർ 41, ബീഷ 29, യാംബു 23, ഹദ്ദ 10, ദറഇയ 10, തബൂക്ക് 8, ഖുൻഫുദ 7, വാദി അൽഫറഅ 6, സുൽഫി 4, സഫ്വ 3, ബുറൈദ 3, അദം 3, അൽഖർജ് 3, അൽജഫർ 2, അബ്ഖൈഖ് 2, മഹദ് അൽദഹബ് 2, സബ്യ 2, ഖമീസ് മുശൈത് 1, ഖത്വീഫ് 1, ദഹ്റാൻ 1, നാരിയ 1, അലൈസ് 1, തത്ലീത് 1, അല്ലൈത്ത് 1, ബൽജുറഷി 1, മഖ്വ 1, ദേബ 1, ഉംലജ് 1, ഹഫർ അൽബാത്വിൻ 1, തുറൈബാൻ 1, അറാർ 1, വാദി ദവാസിർ 1, താദിഖ് 1, ദവാദ്മി 1.
മരണസംഖ്യ:
മക്ക 99, ജിദ്ദ 61, മദീന 37, റിയാദ് 12, ഹുഫൂഫ് 4, ദമ്മാം 4, അൽഖോബാർ 3, ജുബൈൽ 2, ബുറൈദ 2, ജീസാൻ 1, ഖത്വീഫ് 1, ഖമീസ് മുശൈത്ത് 1, അൽബദാഇ 1, തബൂക്ക് 1.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.