ജിദ്ദ: കോവിഡ് വ്യാപനം തടയുന്നതിന് ആധുനിക സാേങ്കതിക വിദ്യ ആഗോളതലത്തിൽ ഉപയോഗിക്കുന്ന മൂന്നാമത്തെ രാജ്യമായി സൗദി അറേബ്യ. ആപ്പിൾ, ഗൂഗ്ൾ കമ്പനികൾ വികസിപ്പിച്ചെടുത്ത ‘എക്സ്പോഷർ നോട്ടിഫിക്കേഷൻ’സാേങ്കതിക വിദ്യ ഉപയോഗിച്ച് ‘തബാഉദ്’(അകന്ന് നിൽക്കുക) എന്ന ആപ്ലിക്കേഷൻ സൗദി അറേബ്യ വകസിപ്പിച്ചു. ഇത് വലിയ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്. ഇതോടെയാണ് ആഗോള റാങ്കിങ്ങിൽ സൗദി അറേബ്യയുടെ സ്ഥാനം മൂന്നാമതായത്. കോവിഡ് രോഗികളുമായി ഇടപഴകുന്നവർക്ക് ആവശ്യമായ മുൻകരുതലും മുന്നറിയിപ്പുകളും നൽകുന്നതിന് ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് സൗദി അതോറിറ്റി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് വികസിപ്പിച്ചതാണ് ‘തബാഉദ്’. കോവിഡ് രോഗികളുമായി സമ്പർക്കം പുലർത്തിയ വിവരം ഉപഭോക്താവിനെ അറിയിക്കുന്ന ആപ് ബ്ലൂടൂത്ത് സാേങ്കതികവിദ്യയിലൂടെയാണ് പ്രവർത്തിക്കുക.
14 ദിവസത്തിനുള്ളിൽ ഏതെങ്കിലും കോവിഡ് രോഗിയുമായി സമ്പർക്കം പുലർത്തിയിട്ടുണ്ടെങ്കിൽ രോഗിയുടെ ഫോൺ വിവരമടക്കമുള്ള വിവരങ്ങൾ ആപ് വഴി ഉപഭോക്താവിന് ലഭിക്കും. ഇതിലൂടെ ഉപഭോക്താവിന് ക്വാറൻറീൻ അടക്കമുള്ള ആരോഗ്യ സുരക്ഷ മുൻകരുതലെടുക്കാൻ സാധിക്കുന്നതാണ്. സ്വകാര്യ വിവരങ്ങൾ പൂർണമായും സംരക്ഷിക്കുന്നവിധത്തിലാണ് ആപ് ഒരുക്കിയിരിക്കുന്നത്. കോവിഡ് വ്യാപനം തടയാൻ വിവിധ വകുപ്പുകളുമായി ചേർന്ന് നടത്തിവരുന്ന ശ്രമങ്ങളുടെ ഭാഗമായാണ് സൗദി ഡാറ്റാ അതോറിറ്റി ഇങ്ങനെയൊരു പുതിയ ആപ് ഒരുക്കിയിരിക്കുന്നത്. നേരത്തെ കർഫ്യൂ വേളയിലെ യാത്രക്കും മറ്റു സേവനങ്ങൾക്കുമായി ‘തവക്കൽനാ’എന്ന ആപ്പും പുറത്തിറക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.