കോവിഡ്: സൗദിയിൽ​ വീണ്ടും മരണസംഖ്യ കുറഞ്ഞു

റിയാദ്​: സൗദി അറേബ്യയിൽ കോവിഡ്​ ബാധിച്ചുള്ള മരണസംഖ്യ വീണ്ടും കുറഞ്ഞു. വെള്ളിയാഴ്​ച രാജ്യത്തി​െൻറ വിവിധ ഭാഗങ്ങളിലായി 14 പേരാണ്​ മരിച്ചത്​. 383 പേർക്ക്​ പുതുതായി കോവിഡ്​ സ്ഥിരീകരിച്ചു. 397 പേർ കോവിഡ്​ മുക്തരായി.

ആകെ റിപ്പോർട്ട്​ ചെയ്​ത 344,157 പോസിറ്റീവ്​ കേസുകളിൽ 330,578 പേർ രോഗമുക്തി നേടി. രാജ്യത്തെ കോവിഡ്​ മുക്തി നിരക്ക്​ 96.1 ശതമാനമായി തുടരുന്നു. ആകെ മരണസംഖ്യ 5264 ആയി. മരണനിരക്ക്​ 1.5 ശതമാനമായി തുടരുന്നു. രോഗബാധിതരായി രാജ്യത്ത്​ ബാക്കിയുള്ളത്​ 8315 പേരാണ്​. അതിൽ 796 പേരുടെ നില ഗുരുതരമാണ്​.

24 മണിക്കൂറിനിടെ പുതിയ കോവിഡ്​ കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട്​ ചെയ്​തത്​ റിയാദിലാണ്, 42. മക്ക​​ 40, മദീന 38, ഹാഇൽ 28, ദമ്മാം 15, മുബറസ്​ 14, യാംബു​ 12, മൻദഖ്​​ 11, ജിദ്ദ 11, ഹുഫൂഫ്​​ 10, മഹദ്​ അൽദഹബ്​​ 10, ബുറൈദ 7, അബഹ 7, അബ്​ഖൈഖ്​ 7 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ പുതുതായി രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.