മക്ക: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി മക്കയിൽ മരിച്ചു. മലപ്പുറം തെന്നല വെസ്റ്റ് ബസാർ സ്വദേശി കോട്ടുവാല ഇപ്പു മുസ്ലിയാർ (മുഹമ്മദ് മുസ്ലിയാർ-57) ആണ് മരിച്ചത്. കോവിഡ് ബാധിച്ച് കഴിഞ്ഞ നാല് ദിവസങ്ങളായി മക്ക ഹിറ ആശുപത്രി ഐസൊലേഷൻ വാർഡിൽ ചികിത്സയിലായിരുന്നു.
വർഷങ്ങളായി മക്കയിലുള്ള ഇദ്ദേഹം മതസാമൂഹ്യ സാംസ്‌കാരിക രംഗത്ത് സജീവ സാന്നിധ്യമായിരുന്നു. ഭാര്യ: കുഞ്ഞിക്കദിയാമു ഹജ്ജുമ്മ. മക്കൾ: യാസിർ അറഫാത്ത്, ശാക്കിർ, ഖലീലുസമാൻ, സാറാബീവി, ഫാത്തിമ ഫഖരിയ, സഫ്ന മിസ്‌രിയ, സഹദിയ.
പരേതനായ താവൂളിൽ ബാപ്പു എന്ന അഹമ്മദ് കുട്ടിയാണ് പിതാവ്. സാമൂഹ്യ പ്രവർത്തകൻ മുജീബ് പൂക്കോട്ടൂരിെൻറ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.