Posted On
date_range Updated On
date_range കോവിഡ് ചികിൽസയിലിരിക്കെ തൃശൂർ സ്വദേശിനി സൗദിയിൽ നിര്യാതയായി
ഖമീസ് മുശൈത്ത്: കോവിഡ് ബാധിച്ച് ചികിൽത്സയിലായിരുന്ന തൃശൂർ സ്വദേശിനി നിര്യാതയായി. കുന്ദംകുളം പന്നിത്തടം വൈശ്യംവീട്ടിൽ റഹ്മത്ത് മുത്തു (53) ആണ് മരിച്ചത്. ഖമീസ് മുശൈത്ത് സൗദി ജർമ്മൻ ആശുപത്രിയിൽ വെച്ചായിരുന്നു മരണം.
ഖമീസ് മുശൈത്തിലെ ഷിഫ അൽ ജൂനൂബ് പോളിക്ലിനിക്ക് മാനേജർ മുത്തു എന്ന മുസ്തഫയുടെ ഭാര്യയാണ്. വർഷങ്ങളോളമായി ഖമീസ് മുശൈത്തിൽ താമസക്കാരിയായതിനാൽ പ്രദേശത്തെ മലയാളികൾക്കിടയിൽ സുപരിചിതയായിരുന്നു മരിച്ച റഹ്മത്ത് മുത്തു. മക്കൾ: റഷീദ, റിയാസ്, മുഫീദ, ഫാത്തിമ്മ റൂബി. മരുമക്കൾ: ജലീജ്, റിൻഷി, നിസാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.