Posted On
date_range Updated On
date_range കോവിഡ് ബാധിച്ച് മലയാളി അൽഖർജിൽ മരിച്ചു
റിയാദ്: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി അൽഖർജിൽ മരിച്ചു. വയനാട് പൊഴുതന മുത്താരുകുന്ന് സ്വദേശി തെങ്ങുംതൊടി ഹംസ (55) ആണ് കിങ് ഖാലിദ് ആശുപത്രിയിൽ മരിച്ചത്. അൽഖർജിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.
27 വർഷമായി സൗദിയിലുള്ള ഇദ്ദേഹം ഒരു വർഷം മുമ്പാണ് നാട്ടിൽ പോയി തിരികെ വന്നത്. പിതാവ്: അയമുട്ടി, മാതാവ്: ബിരിയുമ്മ. ഭാര്യമാർ: ആയിശ, കുഞ്ഞീരുമ്മ. മക്കൾ: റൈഹാനത്ത്, നജ്മത്ത്, ജാഫർ സാദിഖ്.
മരുമക്കൾ: ഷൈജൽ, അൻവർ, റസിയ. കിങ് ഖാലിദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം കബറടക്കാനുള്ള നിയമ നടപടിക്രമങ്ങളുമായി അൽഖർജ് കെ.എം.സി.സി വെൽഫെയർ വിങ് രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.