കോവിഡ് ബാധിച്ച്​ സൗദിയിൽ ഒരു മലയാളി കൂടി മരിച്ചു 

ജുബൈൽ: കോവിഡ് ബാധിച്ചു ഒരു മലയാളി കൂടി സൗദി അറേബ്യയിൽ മരിച്ചു. കൊല്ലം പാതാരം ഇരവിച്ചിറ പടിഞ്ഞാറ് സ്വദേശി മുകളയ്യത്ത് പുത്തൻ വീട്ടിൽ നാണു ആചാരിയുടെ മകൻ രാജു (56) ആണ് മരിച്ചത്.

കടുത്ത പനിയും ശ്വാസതടസ്സവും മൂലം ജുബൈൽ ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഞായറാഴ്ച പകലാണ്​ മരണം സംഭവിച്ചത്​. ജുബൈലിലെ സ്വകാര്യ  കമ്പനിയിൽ വർഷങ്ങളായി ജോലി ചെയ്തുവരികയാണ്. മാതാവ്: ലക്ഷ്മിക്കുട്ടി. ഭാര്യ: കൃഷ്‌ണമ്മ.

Tags:    
News Summary - covid deaath news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.