കണ്ണൂർ സ്വദേശി കോവിഡ്​ ബാധിച്ച്​ റിയാദിൽ മരിച്ചു

റിയാദ്​: കോവിഡ്​ ബാധിച്ച്​ റിയാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. കണ്ണൂർ മുഴുപ്പിലങ്ങാട്​ സ്വദേശി കരിയാൻകണ്ടി ഇസ്​മാഇൗൽ (54) ചൊവ്വാഴ്​ച രാവിലെ റിയാദ്​ ദാറു ശിഫ ആശുപത്രിയിൽ മരിച്ചത്​.

അസുഖ ബാധിതനായി ബത്​ഹ ശാറ ഗുറാബിയിലെ താമസസ്ഥലത്ത്​ കഴിഞ്ഞ ഇദ്ദേഹത്തെ കെ.എം.സി.സി ജീവകാരുണ്യപ്രവർത്തകൻ മഹബൂബ്​ കണ്ണൂരാണ്​ ദിവസങ്ങൾക്ക്​ മുമ്പ്​ ആശുപത്രിയിലെത്തിച്ചത്​. ഏറെക്കാലമായി റിയാദിലുള്ള ഇദ്ദേഹം ആദ്യം പ്രിൻറിങ്​ രംഗത്താണ്​ പ്രവർത്തിച്ചിരുന്നത്​. ഒടുവിൽ ബത്​ഹയി​ൽ ഒരു ജനറൽ സർവിസ്​ ഒാഫീസിൽ ജോലി ചെയ്യുകയായിരുന്നു.

Tags:    
News Summary - covid 19 soudi arabia death news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.