ദമ്മാം: തനിക്ക് ലഭിച്ച മികച്ച ചികിത്സക്കും കോവിഡിനെ നേരിടാൻ സൗദി അറേബ്യ ഒരുക്കിയ ആ രോഗ്യ പ്രവർത്തനങ്ങൾക്കും നന്ദി പറഞ്ഞ് രാജ്യത്ത് ആദ്യമായി രോഗമുക്തി നേടിയ സ്വദ േശി പൗരൻ ഹുസൈൻ അൽസറാഫി. കോവിഡ് ഭീതിക്കിടെ ആശ്വാസം പകരുന്നതും പ്രതിരോധ പ്രവർത ്തനങ്ങൾക്ക് ആേവശം പകരുന്നതുമാണ് കിഴക്കൻ പ്രവിശ്യയിലെ ഖത്വീഫിലെ ആശുപത്രിയിൽനിന്ന് രോഗമുക്തി നേടി പുറത്തിറങ്ങിയ ഹുസൈൻ അൽസറാഫിയുടെ വാക്കുകൾ.
ഖത്വീഫ് സ്വദേശിയായ ഇദ്ദേഹത്തിന് 14 ദിവസത്തെ ചികിത്സയിലൂടെയാണ് രോഗം ഭേദമായത്. കോവിഡ്-19ന് എതിരെ ശക്തമായ നടപടികളെടുത്ത ഗവൺമെൻറിനോടും ആരോഗ്യ മന്ത്രാലയത്തോടും ഹുസൈൻ നന്ദിയറിയിച്ചു.
ഒരു പിതാവ് മകനെ സംരക്ഷിക്കുന്ന രീതിയിലാണ് തന്നെ ഖത്വീഫ് ആശുപത്രിയിൽ പരിചരിച്ചതെന്ന് ഹുസൈൻ മാധ്യമങ്ങളോട് പറഞ്ഞു. ഹോസ്പിറ്റലിൽനിന്ന് പുറത്തിറങ്ങിയെങ്കിലും പൊതുസ്ഥലങ്ങളിൽ ഇറങ്ങരുതെന്ന് പ്രത്യേക നിർദേശമുണ്ട്. ഖത്വീഫ് സെൻട്രൽ ആശുപത്രിയിൽ ഓരോ 12 മണിക്കൂറിലും താൻ ആരോഗ്യ പരിശോധനക്ക് വിധേയമായതായും മികച്ച പരിചരണം എല്ലായ്പോഴും ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു.
ഏഴു ദിവസമാണ് ഹുസൈൻ ഇറാനിൽ കഴിഞ്ഞത്. പനി അനുഭവപ്പെട്ടതിനെ തുടർന്ന് ഇറാനിലെ ഒരു ക്ലിനിക്കിൽ ചെന്നിരുന്നു. പനി ഭേദമായതിന് ശേഷമാണ് സൗദിയിലേക്ക് തിരിച്ചത്. രോഗത്തിെൻറ പ്രാരംഭ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ആശുപത്രിയിലെത്തി ചികിത്സ തേടണണമെന്നും മരുന്നിലൂടെ ഭേദമാകുമെന്നതിന് തെളിവാണിതെന്നും ഹുസൈൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.