ജിദ്ദ: കോവിഡ്-19നെതിരെ രാജ്യത്തെ വിമാനത്താവളങ്ങളിൽ പ്രതിരോധ നടപടികൾ കൂടുതൽ ഉൗ ർജിതപ്പെടുത്തി. ആരോഗ്യ വകുപ്പുമായി സഹകരിച്ച് സിവിൽ ഏവിയേഷൻ അതോറിറ്റി രാജ്യത്തെ ദേശീയ, അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും വിമാനങ്ങൾക്കുള്ളിലും രോഗപ്രതിരോധ മുൻകരുതൽ നടപടികൾ തുടരുകയാണ്.
യാത്രക്കാർക്ക് ഇരിക്കാനുള്ള ഹാളുകൾ, അനുബന്ധ സൗകര്യങ്ങൾ എന്നിവിടങ്ങളിൽ മുഴുവൻ സമയ ശുചീകരണവും അണുമുക്തമാക്കലുമാണ് നടന്നുവരുന്നത്. നൂതന ഉപകരണങ്ങളാണ് ഇതിന് ഒരുക്കിയിരിക്കുന്നത്. യാത്രക്കാരുടെ ഇരിപ്പുമുറികളുടെ വാതിലുകൾ, നിലങ്ങൾ, നിലത്ത് സ്ഥാപിച്ച ബാരിക്കേഡുകൾ, ചുവരുകൾ, പാസ്പോർട്ട് കൗണ്ടറുകൾ, കസേരകൾ, ലഗേജ് ബെൽറ്റുകൾ, സുരക്ഷ പരിശോധന ഉപകരണങ്ങൾ, ഉന്തുവണ്ടികൾ, ശൗചാലയങ്ങൾ തുടങ്ങിയവ അണുമുക്തമാക്കുന്നതിലുൾപ്പെടും. ഹാളുകളിലൊരുക്കിയ മാസ്കുകളും അണുമുക്തമാക്കുന്നതിനുള്ള ലായനികളും ഉപയോഗിക്കേണ്ടതിെൻറ ആവശ്യകത അനൗൺസ്മെൻറ് ചെയ്ത് യാത്രക്കാരെ ഒ ാർമിപ്പിക്കുന്നുണ്ട്. യാത്രക്കാരെ, പ്രത്യേകിച്ച് രോഗബാധ കൂടുതലായി റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽനിന്നുവരുന്നവരെ നിരീക്ഷിക്കുന്നതിനും പരിശോധിക്കുന്നതിനും വിമാനത്താവളങ്ങളിലും വിമാനത്തിനുള്ളിലും വേണ്ട നടപടികളും സ്വീകരിച്ചിട്ടുണ്ട്. സംശയം തോന്നുന്നവരെ പരിശോധിക്കാനും ആവശ്യമായ നടപടികൾക്കും വിമാനജോലിക്കാർക്ക് പരിശീലനം നൽകിയിട്ടുണ്ട്.
മുഴുവൻ യാത്രക്കാരുടെയും ശരീരോഷ്മാവ് കാമറകൾ സ്ഥാപിച്ച് പരിശോധിക്കുന്നുണ്ട്. ഇതിനായി വിമാനത്താവളത്തിൽ പ്രത്യേക മെഡിക്കൽ സംഘങ്ങളെയാണ് നിയോഗിച്ചിരിക്കുന്നത്. യാത്രക്കാരെ ഇറക്കിയ ശേഷം വിമാനത്തിനകം അണുമുക്തമാക്കാൻ പ്രത്യേക ടീമും രംഗത്തുണ്ട്. സൗദിയിലേക്ക് സർവിസ് നടത്തുന്ന മുഴുവൻ വിമാന കമ്പനികളും ആവശ്യമായ മുൻകരുതൽ നടപടികൾ പൂർത്തീകരിക്കണമെന്ന് അതോറിറ്റി നേരത്തേ അറിയിച്ചിട്ടുണ്ട്. വിമാനത്താവളത്തിൽ യാത്രക്കാർക്ക് കോവിഡ്-19നെതിരെ ബോധവത്കരണം നടത്താൻ വേണ്ട സംവിധാനങ്ങളും വസ്തുക്കളും ഒരുക്കിയിട്ടുണ്ട്. വിവിധ മേഖലകളിലെ ആരോഗ്യ നിരീക്ഷണ സെൻററുമായി സഹകരിച്ച് വിമാനത്താവളത്തിലെ ജോലിക്കാർക്ക് വേണ്ട ബോധവത്കരണത്തിന് ശിൽപശാലകളും സംഘടിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.