ദമ്മാം: സൗദി അറേബ്യയിൽ കോവിഡ്-19 ബാധിതരുടെ എണ്ണം 86 ആയി ഉയർന്നു. ഫ്രാൻസിൽനിന്നു വന്ന സൗദി പൗരൻ ഉൾപ്പെടെ 24 പുതിയ കേസുകൾ രജിസ്റ്റർ ചെയ്തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇയാൾ റിയാ ദിൽ െഎസൊലേഷൻ വാർഡിൽ കഴിയുകയാണ്. വെള്ളിയാഴ്ച രാത്രിയിലാണ് മന്ത്രാലയം ട്വീറ്റിലൂടെ ഇക്കാര്യം അറിയിച്ചത്.
രോഗബാധിതനുമായി സമ്പർക്കം പുലർത്തിയ ഒരാൾക്ക് വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചു. പോർചുഗലിൽനിന്ന് തുർക്കി വഴി സൗദിയിലെത്തിയ മറ്റൊരു സ്വദേശി പൗരനും രോഗം സ്ഥിരീകരിച്ചു. രണ്ടു പേരും റിയാദിലെ ഐസൊലേഷൻ വാർഡിലാണ്. ഇറാനിൽനിന്ന് ഒമാൻ വഴി സൗദിയിലെത്തിയ അൽഅഹ്സ സ്വദേശിയായ സ്ത്രീയും രോഗം സ്ഥിരീകരിക്കപ്പെട്ടവരിൽ ഉൾപ്പെടുന്നു. അൽഅഹ്സയിലെ ആശുപത്രിയിൽ ചികിത്സയിലാണിവർ. തുർക്കിയും ലബനാനും സന്ദർശിച്ച് സൗദിയിലെത്തിയ ജിദ്ദ സ്വദേശിനിയാണ് മറ്റൊരു രോഗബാധിത. ഇവർ ജിദ്ദയിൽ ചികിത്സയിലാണ്.
ഇറാൻ സന്ദർശിച്ച് സൗദി കിഴക്കൻ പ്രവിശ്യയിലെ ഖത്വീഫിലെത്തിയ രണ്ട് സ്ത്രീകളും വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടവരി ൽഉൾപ്പെടുന്നു. ഖത്വീഫിലെ ഐസൊലേഷൻ വാർഡിലാണിവർ. ശേഷിക്കുന്ന 11 പേർ വൈറസ് ബാധിതരുമായി അടുത്ത ബന്ധം പുലർത്തിയ ഈജിപ്തിൽനിന്നെത്തിയ ഉംറ തീർഥാടകരാണ്. മക്കയിലെ ഐസൊലേഷൻ വാർഡിൽ ഇവരെ പ്രവേശിപ്പിച്ചിട്ടുണ്ട്. കോവിഡ്-19 വ്യാപിച്ച രാജ്യങ്ങളിൽ നിന്നെത്തിയവർ 937 ടോൾ ഫ്രീ നമ്പറിൽ അറിയിക്കണമെന്ന് അരോഗ്യ മന്ത്രാലയം അറിയിച്ചു. നഗരങ്ങളിലും ഉൾപ്രദേശങ്ങളിലും യുദ്ധകാല അടിസ്ഥാനത്തിലാണ് പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.