ജിദ്ദ: സൗദി അറേബ്യയിൽ കോവിഡ് 19 ബാധിച്ച് അഞ്ച് ഇന്ത്യക്കാർ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് ഇന്ത്യാക്കാരുടെ മര ണസഖം്യ 10 ആയി. രണ്ട് മലയാളികൾ ഉൾപ്പെടെ അഞ്ച് പേരുടെ മരണം നേരത്തെ സ്ഥിരീകരിച്ചിരുന്നു.
കഴിഞ്ഞ രണ്ട് ദിവസത് തിനിടയിലാണ് ബാക്കി അഞ്ച് പേരുടെ കൂടി മരണ വിവരം പുറത്തുവന്നത്. സൗദി ആരോഗ്യമന്ത്രാലയത്തിൽ നിന്ന് ലഭിച്ച വിവരത്തിെൻറ അടിസ്ഥാനത്തിൽ മരണപ്പെട്ടവരുടെ പൂർണ വിവരം ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് ഞായറാഴ്ച പുറത്തുവിട്ടു.
കേരള (രണ്ട്), മഹാരാഷ്ട്ര (മൂന്ന്), യു.പി (മൂന്ന്), തെലങ്കാന (രണ്ട്) എന്നിങ്ങനെയാണ് മരിച്ചവരുടെ കണക്കുകൾ. മഹാരാഷ്ട്ര സ്വദേശികളായ ബർക്കത്ത് അലി അബ്ദുല്ലത്തീഫ് ഫഖിർ (67), തൗസിഫ് ബൽബാലെ (40) എന്നിവർ മദീനയിലും ഉത്തർപ്രദേശ് സ്വദേശികളായ മുഹമ്മദ് ഫഖ്‌രി ആലം (52), മുഹമ്മദ് അസ്‌ലം ഖാൻ (51) എന്നിവർ മക്കയിലും തെലങ്കാന സ്വദേശി മുഹമ്മദ് സാദിഖ് (54) ജിദ്ദയിലുമാണ് മരിച്ചത്.
മലയാളികളായ കണ്ണൂർ സ്വദേശി ഷബ്‌നാസ് പാലക്കണ്ടിയിൽ മദീനയിലും മലപ്പുറം ചെമ്മാട് സ്വദേശി സഫ്‌വാൻ നടമേൽ റിയാദിലും മഹാരാഷ്ട്ര പൂനെ സ്വദേശി സുലൈമാന്‍ സയ്യിദ് ജുനൈദ് മദീനയിലും ഉത്തർ പ്രദേശ് സ്വദേശി ബദ്റെ ആലം, തെലങ്കാന സ്വദേശി അമാനത്തുള്ള ഖാന്‍ എന്നിവർ ജിദ്ദയിലും നേരത്തെ മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.