സൗദിയിൽ ഇന്ന്​ അഞ്ച്​ മരണം; ​േരാഗികൾ 2385

റിയാദ്​: സൗദി അറേബ്യയിൽ കോവിഡ്​ ബാധിച്ച് മരിച്ചവരുടെ എണ്ണം 34 ആയി. ഞായറാഴ്​ച അഞ്ചുപേരാണ്​ മരിച്ചത്​. 68 പേർ പുതു തായി സുഖം പ്രാപിച്ചു. രോഗമുക്തരുടെ എണ്ണം 488 ആയി.

ശനിയാഴ്​ച രാത്രി 191 പേർക്ക്​ പുതുതായി രോഗം സ്ഥിരീകരിച്ചിരുന്നു. ഞായറാഴ്​ച പകൽ 15 പേർക്ക്​ കൂടി രോഗം കണ്ടെത്തുകയായിരുന്നു. ഇതോടെ രാജ്യത്തെ ആ​കെ രോഗബാധിതരുടെ എണ്ണം 2385 ആയി ഉയർന്നതായി സൗദി ആരോഗ്യമന്ത്രാലയ വക്താവ്​ ഡോ. മുഹമ്മദ്​ അബ്​ദുൽ അലി വാർത്താസ​േ​മ്മളനത്തിൽ അറിയിച്ചു. രോഗം ബാധിച്ചവരിൽ 47 ശതമാനം സൗദി പൗരന്മാരും 53 ശതമാനം വിദേശികളുമാണ്​.

Tags:    
News Summary - Covid 19 in saudi arabia-Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.