Posted On
date_range Updated On
date_range അഴിമതി; 113 പേർ അറസ്റ്റിൽ, 371 പേരെ ചോദ്യം ചെയ്തു
റിയാദ്: സൗദിയിൽ അഴിമതി ആരോപണത്തിൽ സർക്കാർ ജീവനക്കാരായ 371 പേരെ ചോദ്യം ചെയ്യുകയും 113 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കഴിഞ്ഞ നവംബർ മാസത്തിൽ നിരവധി ക്രിമിനൽ, അഡ്മിനിസ്ട്രേറ്റിവ് കേസുകൾ അന്വേഷിച്ചതായി അഴിമതി വിരുദ്ധ അതോറിറ്റി വ്യക്തമാക്കി.
അറസ്റ്റ് ചെയ്തവരിൽ ചിലരെ ജാമ്യത്തിൽ വിട്ടു. പ്രതിരോധം, ആഭ്യന്തരം, മുനിസിപ്പാലിറ്റികൾ, ഭവന നിർമാണം, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മന്ത്രാലയങ്ങളിലെ ജീവനക്കാർക്കെതിരെയാണ് അന്വേഷണം നടത്തിയത്. കൈകൂലി, ഔദ്യോഗിക സ്വാധീനത്തിന്റെ ദുരുപയോഗം എന്നീ കുറ്റങ്ങൾ ചുമത്തിയെന്നും അതോറിറ്റി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.