അബഹ: സൗദി അറേബ്യയിൽ മലയാളി നഴ്സിന് കൊറോണ വൈറസ് ബാധിച്ചതായുള്ള റിപ്പോര്‍ട്ടിന് സ്ഥിരീകരണമില്ല. കോട്ടയം ഏറ്റു മാനൂര്‍ സ്വദേശിനിക്ക് വൈറസ് ബാധിച്ചതിട്ടായിരുന്നു റിപ്പോർട്ടുകൾ. അബഹയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില ്‍ കഴിയുന്ന യുവതിയുടെ നില തൃപ്തികരമാണെന്നാണ് വിവരം. മലയാളി നഴ്സിന്‍റെയും സംശയമുള്ളവരുടെയും സാമ്പിളുകൾ പരിശോ ധനക്ക് അയച്ചിട്ടുണ്ട്. ഇതുവരെയെത്തിയ ഫലങ്ങളില്‍ ഇവര്‍ക്കൊന്നും വൈറസ് ബാധയില്ല. എങ്കിലും ജാഗ്രതയിലാണ് ആരോഗ്യ മന്ത്രാലയം.
കഴിഞ്ഞ ദിവസമാണ് അബഹയിലെ ആശുപത്രിയില്‍ ഫിലിപ്പീനി നഴ്സിന് കൊറോണ വൈറസ് ബാധയുള്ളതായി റിപ്പോര്‍ട്ട് വന്നത്. ഇതിന് പിന്നാലെയാണ് കോട്ടയം സ്വദേശിയിലും വൈറസ് സാന്നിധ്യം കണ്ടെത്തിയെന്നായിരുന്നു റിപ്പോർട്ട്. ഫിലിപ്പീനി നഴ്സിനെ ശുശ്രൂഷിക്കുന്നതിനിടയിലാണ് മലയാളി നഴ്സിന് രോഗം പിടിപെട്ടതെന്ന് ആശുപത്രിയിലെ മറ്റു മലയാളി നഴ്‌സുമാര്‍ പറയുന്നു.
വൈറസ് പടരുമോ എന്ന് ഭയന്ന് പല ജീവനക്കാരും ആശുപത്രിയിലേക്ക് എത്തുന്നില്ലെന്നും നഴ്സുമാര്‍ വ്യക്തമാക്കി. സംഭവത്തില്‍ ഇന്ത്യന്‍ എംബസി ഇടപെടുന്നുണ്ടെന്നാണ് വിവരം.
ചൈനയിലും അമേരിക്കയിലും കൊറോണ വൈറസ് പടരുന്നതിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് അതീവ ജാഗ്രത നിർദേശം നൽകിയതായി മന്ത്രി കെ കെ ശൈലജ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സൌദിയിലും കൊറോണ വൈറസ് കണ്ടെത്തുന്നത്.
സംസ്ഥാനത്ത് ജാഗ്രത നിര്‍ദേശം
തിരുവനന്തപുരം: ചൈനയില്‍ കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ആരോഗ്യവകുപ്പ് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചതായി മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. സംസ്ഥാനത്തെ വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ചൈനയില്‍ പോയി തിരികെവന്നവര്‍ അതത് ജില്ല മെഡിക്കല്‍ ഓഫിസറുമായി ബന്ധപ്പെടണം.
എന്തെങ്കിലും രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ഇവരെ പ്രത്യേകമായി നിരീക്ഷിക്കും. രോഗബാധ പ്രതിരോധിക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.