ജിദ്ദ: കോർണിഷ് തീരത്തെ കടലിലെ മാലിന്യങ്ങൾ നീക്കം ചെയ്തു. 250ലേറെ വളണ്ടിയർമാർ മണിക്കൂറുകളോളം പരിശ്രമിച്ചാണ് കടലും പരിസരവും വൃത്തിയാക്കിയത്. ‘മാലിന്യരഹിത പരിസരം’ എന്ന തലക്കെട്ടിൽ പരിസ്ഥിതി വകുപ്പിെൻറ പങ്കാളിത്തത്തോടെ നാഷനൽ പെട്രോകെമിക്കൽ ഇൻഡസ്ട്രീസ് കമ്പനി ആരംഭിച്ച കാമ്പയിനിലാണ് ഇത്രയും പേർ പങ്കാളികളായത്. ഇതിൽ 100 പേർ മുങ്ങൽ വിദഗ്ധരായിരുന്നു. 150 വിദ്യാർഥികളും.
പരിസ്ഥിതി സംരക്ഷണം സമൂഹികപ്രവർത്തനത്തിെൻറ ഭാഗമായി തിരിച്ചറിഞ്ഞാണ് കാമ്പയിൻ സംഘടിപ്പിച്ചതെന്ന് മക്ക മേഖല കാലാവസ്ഥ പരിസ്ഥിതി വിഭാഗം മേധാവി വലീദ് അൽഹുജൈലി പറഞ്ഞു. കടലിൽ മാലിന്യങ്ങൾ എറിയുന്നത് കൂടി വന്നതോടെയാണ് എല്ലാ ഫെബ്രുവരിയിലും ജി.സി.സി രാജ്യങ്ങളിൽ കടൽ ശുചീകരണം നടത്തിവരുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.