പി.എസ്. സുപാലും നിയാസ് പുളിക്കലകത്തും ഇടതുപക്ഷ കൂട്ടായ്മയുടെ ഓൺലൈൻ യോഗത്തിൽ സംസാരിക്കുന്നു
റിയാദ്: വികസനക്ഷേമ പ്രവർത്തനങ്ങൾക്ക് അംഗീകാരമായി ഇടതു സർക്കാറിന് തുടർഭരണം നൽകണമെന്ന് ഇടതുപക്ഷം റിയാദ് സംഘടിപ്പിച്ച ഓൺലൈൻ യോഗം അഭ്യർഥിച്ചു. കൊല്ലം പുനലൂരിൽ മത്സരിക്കുന്ന ഇടതു സ്ഥാനാർഥി പി.എസ്. സുപാൽ, മലപ്പുറം തിരൂരങ്ങാടി സ്വതന്ത്ര സ്ഥാനാർഥി നിയാസ് പുളിക്കലകത്ത് എന്നിവർ സംസാരിച്ചു.
ചെയർമാൻ രാജൻ നിലമ്പൂർ അധ്യക്ഷത വഹിച്ചു. ഇടതുപക്ഷ കൂട്ടായ്മ നടത്തുന്ന തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെക്കുറിച്ച് കൺവീനർ കുമ്മിൾ സുധീർ വിശദീകരിച്ചു. മണ്ഡലങ്ങളിലെ ജയപരാജയ സാധ്യതകൾ വിലയിരുത്തി ക്ലീറ്റസ്, ഹരികൃഷ്ണൻ, റഷീദ് തൃക്കരിപ്പൂർ, അബ്ദുസ്സലാം, ബാലകൃഷ്ണൻ, ബാബുജി, ഷാനവാസ്, വിനോദ് കൃഷ്ണ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.