മസ്കത്ത്: ചരിത്രപ്രസിദ്ധമായ മത്രയിൽ ‘മത്ര സ്‌ക്വയർ’ പദ്ധതിയുടെ നിർമാണ പ്രവൃത്തികൾക്ക് മസ്കത്ത് മുനിസിപ്പാലിറ്റി തുടക്കം കുറിച്ചു. മത്രയുടെ നഗര മുഖച്ഛായ ആധുനികവൽക്കരിക്കുന്നതിനും സാംസ്കാരിക വ്യക്തിത്വം നിലനിർത്തുന്നതിനുമായി മുനിസിപ്പാലിറ്റി നടത്തുന്ന വികസന പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ പദ്ധതി. സുൽത്താനേറ്റിലെ പ്രശസ്തമായ ‘ബിലറബ് ബിൻ ഹൈതം ആർക്കിടെക്ചറൽ ഡിസൈൻ അവാർഡ്’ നേടിയ ഡിസൈനാണ് മത്ര സ്‌ക്വയറിനായി തെരഞ്ഞെടുത്തിരിക്കുന്നത്.
പൊതുജനങ്ങൾക്കായുള്ള ഇടങ്ങൾ കൂടുതൽ ആകർഷകമാക്കാനും നഗരത്തിന്റെ പൈതൃകം വിളിച്ചോതുന്ന രീതിയിൽ വികസിപ്പിക്കാനും ഈ പദ്ധതി സഹായിക്കും. മത്ര വിലായത്തിന്റെ സാംസ്കാരികവും നാഗരികവുമായ സവിശേഷതകളെ എടുത്തുകാണിക്കുന്നതുകൂടിയാകും ഈ പദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.